Image

സംസ്ഥാനങ്ങള്‍ തമ്മിലുള്ള ബന്ധം വഷളാക്കരുത്‌: വി.എസ്‌

Published on 28 November, 2011
സംസ്ഥാനങ്ങള്‍ തമ്മിലുള്ള ബന്ധം വഷളാക്കരുത്‌: വി.എസ്‌
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സംസ്ഥാനങ്ങള്‍ തമ്മിലുള്ള ബന്ധം വഷളാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വഴിയൊരുക്കരുതെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി.എസ്‌. അച്യുതാനന്ദന്‍ പറഞ്ഞു. പ്രശ്‌നത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം. 120 അടിയായി നിജപ്പെടുത്തുകയും, പുതിയ ഡാം നിര്‍മ്മിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നും വി.എസ്‌. ആവശ്യപ്പെട്ടു. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ പ്രധാന മന്ത്രിയുടെ മൗനം ഭൂഷണമല്ലെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ ഇടപെടണമെന്ന്‌ ആവശ്യപ്പെട്ട്‌ കേന്ദ്ര പ്രതിരോധമന്ത്രി എ.കെ.ആന്റണി പ്രധാനമന്ത്രിയെ കണ്‌ടു. മുല്ലപ്പെരിയാറിലെ സ്ഥിഗതികള്‍ ആന്റണി പ്രധാനമന്ത്രിയെ അറിയിച്ചു. പ്രശ്‌നം രമ്യമായി പരിഹരിക്കാമെന്ന്‌ പ്രധാനമന്ത്രി ആന്റണിക്ക്‌ ഉറപ്പ്‌ നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക