Image

പ്രിയന്‍ ചിത്രം ആമയും മുയലും ക്രിസ്‌മസിന്‌

Published on 01 August, 2014
പ്രിയന്‍ ചിത്രം ആമയും മുയലും ക്രിസ്‌മസിന്‌
ജയസൂര്യയെ നായകനാക്കി പ്രിയദര്‍ശന്‍ ഒരുക്കുന്ന ആമയും മുയലും എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ്‌ ഓണത്തിന്‌ തുടങ്ങും. മുഴുനീള കോമഡി ചിത്രമാണ്‌ ആമയും മുയലും. ഇന്നസെന്റ്‌ മാമുക്കോയ തുടങ്ങി ചിരിയുടെ താരങ്ങളെല്ലാം തന്നെ ചിത്രത്തിലുണ്ടാകും. ഓണത്തിന്‌ തുടങ്ങുന്ന ചിത്രം ക്രിസ്‌മസില്‍ തീയേറ്റില്‍ എത്തുമെന്നാണ്‌ പ്രതീക്ഷിയ്‌ക്കുന്നത്‌. ജയസൂര്യ ആദ്യമായി പ്രിയദര്‍ശന്‍ ചിത്രത്തിന്റെ ഭാഗമാകുന്നത്‌. മുംബൈക്കാരിയായ പിയയാണ്‌ ചിത്രത്തില്‍ നായികയാവുന്നതെന്നാണ്‌ അറിയുന്നത്‌.

കൊച്ചിയില്‍ ലാല്‍ബഹാദൂര്‍ശാസ്‌ത്രി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലാണ്‌ ജയസൂര്യ. രാഷ്ട്രീയത്തില്‍ നിന്ന്‌ ഒരു മാസത്തെ ഇടവേള എടുത്താണ്‌ ചിത്രത്തിലഭിനയിക്കാന്‍ ഇന്നസെന്റെ്‌ എത്തുന്നത്‌. ഫുള്‍ഹൗസ്‌ എന്റര്‍ടെയിന്‍മെന്റാണ്‌ ചിത്രം നിര്‍മ്മിയ്‌ക്കുന്നത്‌.

മോഹന്‍ലാലിനെ നായകനാക്കി ഗീതാഞ്‌ജലി എന്ന ചിത്രമൊരുക്കിയതിന്‌ ശേഷമാണ്‌ പ്രിയന്‍ പുതിയ ചിത്രവുമായി എത്തുന്നത്‌.
പ്രിയന്‍ ചിത്രം ആമയും മുയലും ക്രിസ്‌മസിന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക