Image

കോഴി ഇറക്കുമതി: ഉമ്മന്‍ചാണ്ടിക്ക്‌ നഷ്‌ടപരിഹാരം നല്‍കാന്‍ വിധി

Published on 28 November, 2011
കോഴി ഇറക്കുമതി: ഉമ്മന്‍ചാണ്ടിക്ക്‌ നഷ്‌ടപരിഹാരം നല്‍കാന്‍ വിധി
തിരുവനന്തപുരം: കോഴി ഇറക്കുമതിയുമായി ബന്ധപ്പെട്ട്‌ സിപിഎം മുഖപത്രമായ ദേശാഭിമാനിക്കെതിരായ മാനനഷ്‌ടക്കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്‌ടിക്ക്‌ നഷ്‌ടപരിഹാരം നല്‍കാന്‍ കോടതി വിധിച്ചു. കേസില്‍ ഉമ്മന്‍ ചാണ്‌ടിക്ക്‌ 1,10000 രൂപ നഷ്‌ട പരിഹാരം നല്‍കണമെന്ന്‌ തിരുവനന്തപുരം ജില്ലാ കോടതി ഉത്തരവിട്ടു. അന്യസംസ്ഥാനങ്ങളില്‍ നിന്നും കോഴി ഇറക്കുമതി ചെയ്‌തതില്‍ നികുതി ഇളവ്‌ നല്‍കിയെന്നായിരുന്നു ദേശാഭിമാനി വാര്‍ത്ത പ്രസിദ്ധീകരിച്ചത്‌. ഇതിനെതിരേയാണ്‌ ഉമ്മന്‍ചാണ്ടി നഷ്‌ടപരിഹാര കേസ്‌ ഫയല്‍ ചെയ്‌തത്‌. ദേശാഭിമാനിക്കു വേണ്‌ടി വി.എസ്‌.അച്യുതാനന്ദനും പിണറായി വിജയനും നല്‍കിയ അപ്പീല്‍ കോടതി തള്ളി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക