Image

പാലായില്‍ മുല്ലപ്പെരിയാര്‍ ഐക്യദാര്‍ഢ്യ പ്രഖ്യാപനം

Published on 28 November, 2011
പാലായില്‍ മുല്ലപ്പെരിയാര്‍ ഐക്യദാര്‍ഢ്യ പ്രഖ്യാപനം
പാലാ: പാലാ പൗരാവലിയുടെ ആഭിമുഖ്യത്തില്‍ മുല്ലപ്പെരിയാര്‍ സമരത്തോട്‌ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ ചൊവ്വാഴ്‌ച (29/11/2011) രാവിലെ 10 മുതല്‍ മുനിസിപ്പല്‍ സ്റ്റേഡിയം ജംഗ്‌ഷനില്‍ മുല്ലപ്പെരിയാര്‍ ഐക്യദാര്‍ഢ്യപ്രഖ്യാപനവും പ്രതിജ്ഞയും നടക്കും.

മുനിസിപ്പല്‍ ചെയര്‍മാന്‍ കുര്യാക്കോസ്‌ പടവന്‍, ഡോ. എ.ടി. ദേവസ്യാ, പ്രൊഫ. കെ.കെ. എബ്രാഹാം, ഉഴവൂര്‍ വിജയന്‍, അഡ്വ. ജോര്‍ജ്ജ്‌ സി. കാപ്പന്‍, ലാലിച്ചന്‍ ജോര്‍ജ്ജ്‌, ബാബു കെ. ജോര്‍ജ്ജ്‌, സിബി തോട്ടുപുറം, ടി.ആര്‍. നരേന്ദ്രന്‍, ഡോ. ആര്‍.വി. ജോസ്‌, അഡ്വ. അനില്‍ ഐക്കര, ശ്രീ പാര്‍വ്വതി തുടങ്ങിയവര്‍ പങ്കെടുക്കും.

പാലാ പൗരാവലിയുടെ നേതൃത്വത്തില്‍ മുല്ലപ്പെരിയാര്‍ സമരപന്തലില്‍ എത്തി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനും തീരുമാനിച്ചു. ചെറിയാന്‍ സി. കാപ്പന്‍ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. സന്തോഷ്‌ മണര്‍കാട്‌, എബി ജെ. ജോസ്‌, സിക്‌സണ്‍ പെരുമണ്ണില്‍, ജോര്‍ജുകുട്ടി ആനിത്തോട്ടം, ഷാജു തുരുത്തേല്‍, ടോമി അഞ്ചേരി, ആന്റണി മാളിയേക്കല്‍, ആന്റോ പുഴക്കര, ടോമി മാങ്കൂട്ടം, തുടങ്ങിയവര്‍ പ്രസംഗിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക