Image

മുല്ലപ്പെരിയാര്‍: പ്രധാനമന്ത്രി അടിയന്തിരമായി ഇടപെടണം: പൊളിറ്റിക്കല്‍ ഫോറം

ബിനോയി സെബാസ്റ്റ്യന്‍ Published on 28 November, 2011
മുല്ലപ്പെരിയാര്‍: പ്രധാനമന്ത്രി അടിയന്തിരമായി ഇടപെടണം: പൊളിറ്റിക്കല്‍ ഫോറം
ഹ്യൂസ്റ്റന്‍: കേരളത്തിലെ നാലുജില്ലകളിലെ നാല്‍പ്പതു ലക്ഷത്തോളം വരുന്ന ജനങ്ങളില്‍ കടുത്ത ഭീതി ഉയര്‍ത്തിയ ദുര്‍ബലമായ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷിതമായ പുനര്‍നിര്‍മ്മാണത്തിനായി കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന്‌ ഇന്‍ഡോ അമേരിക്കന്‍ പൊളിറ്റിക്കല്‍ ഫോറം പ്രസിഡന്റ്‌ എ.റ്റി.സാമുവല്‍ പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു.

1895ല്‍ സുര്‍ക്കിയും കുമ്മായവും ചേര്‍ത്തു നിര്‍മ്മിച്ച്‌ അമ്പതു വര്‍ഷത്തെ ആയുസു മാത്രം വിധിച്ച അണക്കെട്ടിനെ സംബന്ധിച്ച കേരള തമിഴ്‌നാട്‌ കരാറിനേക്കാള്‍ പ്രസക്തിയേക്കാള്‍ പ്രധാനമാണ്‌ ജനങ്ങളുടെ ജീവനും സ്വത്തുമെന്ന്‌ മനസിലാക്കി ദുരന്തം ഒഴിവാക്കുന്നതിനുള്ള പ്രതിബദ്ധത ബന്ധപ്പെട്ട സര്‍ക്കാരുകള്‍ കാണിക്കണം. പുതിയ അണക്കെട്ട്‌ സ്ഥാപിതമായാലും ഇന്നു തമിഴ്‌നാടിനു ലഭിക്കുന്ന മുഴുവന്‍ ജലവും അവര്‍ക്കുതന്നെ ലഭ്യമാകും എന്ന കേരള സര്‍ക്കാര്‍ വാഗ്‌ദാനം പ്രശ്‌നപരിഹാരത്തിനു ആക്കം നല്‍കുമെന്നും അദേഹം പറഞ്ഞു.
മുല്ലപ്പെരിയാര്‍: പ്രധാനമന്ത്രി അടിയന്തിരമായി ഇടപെടണം: പൊളിറ്റിക്കല്‍ ഫോറം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക