Image

നൈന കണ്‍വന്‍ഷന്‍ അറ്റ് സീ യാത്ര പുറപ്പെട്ടു

Published on 31 July, 2014
നൈന കണ്‍വന്‍ഷന്‍ അറ്റ് സീ യാത്ര പുറപ്പെട്ടു
(photo: കപ്പലിലെ രജിസ്‌ട്രേഷന്‍; കണ്‍ വന്‍ഷനു ഫിലഡല്‍ഫിയയില്‍ നിന്നു പുറപ്പെട്ട 'പിയാനോ' അംഗങ്ങള്‍-Photo: വിന്‍സന്റ് ഇമ്മാനുവല്‍;  )

ന്യൂയോര്‍ക്ക് : നൈന (നാഷണല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ നഴ്‌സസ് ഓഫ് അമേരിക്ക) കണ്‍വന്‍ഷന്‍ അറ്റ് സീ
യാത്ര പുറപ്പെട്ടു. കാര്‍ണിവല്‍ സ്‌പ്ലെന്‍ഡര്‍ എന്ന കപ്പലില്‍ (ന്യൂയോര്‍ക്ക് - കാനഡാ റൌണ്ട് ട്രിപ്) ജൂലൈ 31 മുതല്‍ ഓഗസ്റ്റ് 4 വരെ കുടുംബസമേതമുള്ള പഠനവും ഉല്ലാസവും ഈ ട്രിപ്പിന്റെ മുഖ്യ ലക്ഷ്യം.

'ഹെല്‍ത്ത്, വെല്‍നസ് ആന്‍ഡ് ഇനവേഷന്‍സ്: റീസന്റ് അഡ്വാന്‍സസ് ഇന്‍ എജ്യൂക്കേഷന്‍, പ്രാക്ടീസ് ആന്‍ഡ് റിസര്‍ച്ച് എന്നതാണ് കണ്‍വന്‍ഷന്‍ പ്രമേയം. നൈനാ പ്രസിഡന്റ് വിമല ജോര്‍ജ്, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് തങ്കമണി അരവിന്ദന്‍, വൈസ് പ്രസിഡന്റ് ടിസ്സി സിറിയക്, സെക്രട്ടറി ഷൈനി വര്‍ഗീസ്, ട്രഷറര്‍ ബീന വള്ളിക്കളം എന്നിവര്‍ നേതൃത്വം നല്‍കുന്നു.

പെന്‍സില്‍വേനിയ ഇന്ത്യന്‍ അമേരിക്കന്‍ നഴ്‌സസ് ഓര്‍ഗനൈസേഷന്‍ (പിയാനോ), ഇന്ത്യന്‍ അമേരിക്കന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ന്യൂജഴ്‌സി, അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ നഴ്‌സസ് ഓഫ് ന്യൂജഴ്‌സി, ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ന്യൂയോര്‍ക്ക്, ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് കലിഫോര്‍ണിയ, ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് കണക്ടിക്കട്ട്, ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയിസ്, ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് മസ്സചുസ്സെറ്റ്‌സ്, ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് മിച്ചിഗണ്‍, ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് സൌത്ത് ഫ്‌ളോറിഡ, ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് സെന്‍ഡ്രല്‍ ഫ്‌ളോറിഡാ, ഇന്ത്യന്‍ അമേരിക്കന്‍ നഴ്‌സസ് അസോസിയേഷന്‍ നോര്‍ത്ത് കരോളിനാ, ഇന്ത്യന്‍ അമേരിക്കന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്‌സസ്, ഹൂസ്റ്റണ്‍ ഇന്ത്യന്‍ അമേരിക്കന്‍ നഴ്‌സസ് അസോസിയേഷന്‍, ജോര്‍ജിയാ ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ എന്നീ നഴ്‌സസ് സംഘടനകളുടെ ഐക്യ സംഘടനയാണ് നൈന.
നൈന കണ്‍വന്‍ഷന്‍ അറ്റ് സീ യാത്ര പുറപ്പെട്ടു നൈന കണ്‍വന്‍ഷന്‍ അറ്റ് സീ യാത്ര പുറപ്പെട്ടു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക