Image

റിമാ കല്ലിങ്കലിന്റെ ഡാന്‍സ് സ്‌കൂള്‍ ‘മാമാങ്കം’ പ്രവര്‍ത്തനമാരംഭിച്ചു

Published on 31 July, 2014
റിമാ കല്ലിങ്കലിന്റെ ഡാന്‍സ് സ്‌കൂള്‍ ‘മാമാങ്കം’ പ്രവര്‍ത്തനമാരംഭിച്ചു
കൊച്ചി: നടി റിമാ കല്ലിങ്കലിന്റെ ഡാന്‍സ് സ്‌കൂള്‍ മാമാങ്കം കൊച്ചി പാലാരിവട്ടത്ത് പ്രവര്‍ത്തനമാരംഭിച്ചു. മഞ്ജു വാര്യറാണ് സ്‌കൂള്‍ ഉദ്ഘാടനം ചെയതത്. ശാസ്ത്രീയ നൃത്തം അഭ്യസിക്കാനുളള ഭാഗ്യം മറ്റുളളവര്‍ക്ക് കൂടി പകര്‍ന്നു കൊടുക്കാനാണ് സ്‌കൂള്‍ ആരംഭിച്ചതെന്ന് റിമ പറഞ്ഞു. രാവിലെ 11 മണിയോടെയാണ് കൊച്ചി പാലാരിവട്ടം ജനത റോഡില്‍ റിമ കല്ലിങ്കലിന്റെ ഡാന്‍സ് സ്‌കൂളായ മാമാങ്കത്തിന് തുടക്കമായത്. ഉദ്ഘാടന കര്‍മം നിര്‍വഹിച്ച ശേഷം റിമ കല്ലിങ്കലിനും നൃത്താധ്യാപിക നാരായണിക്കുമൊപ്പം മഞ്ജുവാര്യര്‍ ആദ്യചുവടുകള്‍ വെച്ചു. പ്രമുഖ നര്‍ത്തകിയും എംടി വാസുദേവന്‍ നായരുടെ മകളുമായി അശ്വതി ശ്രീകാന്ത് താളം പിടിച്ചു. ലളിതമായ ചടങ്ങില്‍ സംവിധായകനും റിമയുടെ ഭര്‍ത്താവുമായ ആഷിഖ് അബു, റിമയുടെയും ആഷിഖിന്റെയും അമ്മമാര്‍, ദേവാസുരത്തിലെ ഭാനുമതിയെന്ന കഥാപാത്രത്തിന് പ്രേരണയായ, നര്‍ത്തകി കൂടിയായ ബേബിയമ്മ, മാമാങ്കത്തിലെ നൃത്താധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ശാസ്ത്രീയ നൃത്തം അഭ്യസിക്കാന്‍ തനിക്ക് ലഭിച്ച സൗകര്യങ്ങള്‍ മറ്റുള്ളവര്‍ക്ക് കൂടി ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഡാന്‍സ് സ്‌കൂളിന് തുടക്കമിട്ടതെന്ന് റിമ പറഞ്ഞു. 25 വയസിന് മുകളിലുള്ളവര്‍ക്ക് നൃത്തം അഭ്യസിച്ച് തുടങ്ങാന്‍ പുനര്‍ജനി എന്ന പേരില്‍ പ്രത്യക ക്ലാസും സജ്ജമാക്കിയിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക