Image

മലയാളം വഴങ്ങില്ല: ലക്ഷ്‌മി റായ്‌

Published on 31 July, 2014
മലയാളം വഴങ്ങില്ല: ലക്ഷ്‌മി റായ്‌
തനിക്ക്‌ മലയാളം വഴങ്ങുമെന്ന്‌ തോന്നുന്നില്ലെന്ന്‌ നടി ലക്ഷ്‌മി റായ്‌ പറഞ്ഞു. തനിക്കൊരിക്കലും മലയാള ഭാഷ പഠിക്കാനാകുമെന്ന്‌ തോന്നുന്നില്ലെന്നും മലയാളത്തിലെ ചില വാക്കുകള്‍ മാത്രമേ അറിയൂ എന്നും താരം വ്യക്തമാക്കി.

മലയാളത്തില്‍ നിരവധി വേഷങ്ങള്‍ ചെയ്‌ത നടി മലയാളം പഠിച്ചോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ്‌ അതൊരിക്കലും സംഭവിക്കുമെന്ന്‌ കരുതുന്നില്ലെന്ന്‌ ലക്ഷ്‌മി പറഞ്ഞത്‌.

കര്‍ണ്ണാടക സ്വദേശിനിയായ ലക്ഷ്‌മി റായിയുടെ അടുത്ത മലയാള ചിത്രം മമ്മൂട്ടി നായകനാകുന്ന രാജാധിരാജയാണ്‌.
മലയാളം വഴങ്ങില്ല: ലക്ഷ്‌മി റായ്‌മലയാളം വഴങ്ങില്ല: ലക്ഷ്‌മി റായ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക