സ്വീകരണ മാമാങ്കം (കവിത : ശ്രീകുമാര്‍ പുരുഷോത്തമന്‍)
EMALAYALEE SPECIAL
29-Jul-2014
EMALAYALEE SPECIAL
29-Jul-2014

നാളെയെത്തുന്നു നാട്ടില്‍ നിന്നൊരു പുമാന്‍
താലമേന്തി നാം സ്വീകരിച്ചീടണം
പഞ്ചനക്ഷത്ര മഞ്ചമൊരുക്കണം
പഞ്ചാരിമേളം പ്രകമ്പനം കൊള്ളണം
താലമേന്തി നാം സ്വീകരിച്ചീടണം
പഞ്ചനക്ഷത്ര മഞ്ചമൊരുക്കണം
പഞ്ചാരിമേളം പ്രകമ്പനം കൊള്ളണം
ആനയിക്കുവാന്‍ അമ്പാരിയില്ലേലും
ആദരവില്‍ നാം മുന്നിട്ടു നില്‍ക്കണം
ബൊക്കെ നല്കി ഹസ്തദാനം ചെയ്തു
നീണ്ടു നിവര്‍ന്നങ്ങു കാല്‍കളില്‍ വീഴണം
ഈ പൂരുഷന്‍തന്‍ സംഭാവനകളെ
കേട്ടറിഞ്ഞാല്‍ നിങ്ങള്‍ അന്തിച്ചു നിന്നിടും
പെണ്‍വാണിഭത്തില്‍ ബിരുദമെടുത്തവന്‍
കള്ളക്കടത്ത് സുശീലമാക്കിയോന്‍
നാട്ടിലൊക്കെയും ഷാപ്പ് നടത്തുന്നോന്‍
നാട്ടുവഴികളില്‍ അന്തിയുറങ്ങുന്നവന്‍
ഗുണ്ടകള്‍ക്ക് പ്രിയതാരമാണവന്‍
ഗുണ്ടല്‍പെട്ടില്‍ സിനിമാപിടുത്തവും
ബ്ലേഡ് ബാങ്കുകള്‍ പലതും നടത്തുന്നോന്‍
കൊള്ളപ്പലിശക്ക് കഴുത്തറക്കുന്നവന്‍
പാവലും വെണ്ടയും കഞ്ചാവുമങ്ങനെ
ഇടകലര്‍ത്തി വളര്‍ത്തി രസിക്കുന്നവന്‍
സ്വിസ്ബാങ്കില്‍ അക്കൗണ്ട് ഉണ്ടെന്നാല്‍
ഏത് പാപവും കഴുകിക്കളഞ്ഞീടാം
ഏഴു കടലുകള്‍ താണ്ടി കഴിഞ്ഞെന്നാല്‍
ഏത് ദുഷ്ടനും ശിഷ്ടനായി തീരും
വേനലവധി അമേരിക്കയിലാക്കണം
വേനല്‍ച്ചൂട് സഹിക്കുവാന്‍ വയ്യെടോ
സ്‌പോണ്‍സര്‍ ചെയ്യാന്‍ കടലാസ് സംഘങ്ങള്‍
വരിവരിയായി മത്സരിച്ചീടുന്നു
നാളെയെത്തുന്നു നാട്ടില്‍ നിന്നീ പുമാന്‍
സ്വീകരണം ഗംഭീരമാക്കണം
ഞായറാഴ്ച സായന്തനത്തില്‍
ഇന്ത്യന്‍ ഹോട്ടലില്‍ ഡിന്നര്‍ ഒരുക്കണം
സഹജരെ പ്രിയ പ്രവാസിമക്കളെ
വന്നുചേരണേ ഈ ആഘോഷ വേളയില്‍
അമ്പതു ഡോളര്‍ കൂപ്പണ്‍ എടുത്തെന്നാല്‍
അതിയാനോടൊത്ത് ഫോട്ടോന്‍ എടുത്തീടാം
സഫാരിസൂട്ട് തേച്ചു മിനുക്കണം
ഭാര്യയെക്കൊണ്ട് ഫേഷ്യല്‍ ചെയ്യിക്കണം
പട്ടുസാരിതന്‍ മായാപ്രപഞ്ചത്തില്‍
പെട്ടുപോകണം വന്നവരൊക്കെയും
സ്വര്‍ണവര്‍ണങ്ങള്‍ വാരിയണിയണം
മുന്‍നിരയില്‍ തന്നെ സീറ്റ് പിടിക്കണം
അതിഥിമാഹാത്മ്യം ആരോ വിളമ്പുമ്പോള്‍
മതിമറന്നങ്ങു കയ്യടിച്ചീടണം
ഐപാഡൊന്നു സമ്മാനം നല്‍കിയാല്‍
ജീവിതകാലം എന്നെ മറക്കില്ല
നാട്ടില്‍ ചെല്ലുമ്പോള്‍ ബന്ധം പുതുക്കീടാം
നാട്ടുകാരൊക്കെ വന്ദിച്ചു നിന്നീടും
സഹജരെ പ്രിയ പ്രവാസിമക്കളെ
വന്നുചേരണേ ഈ ആഘോഷ വേളയില്‍
ഇനിയുമെത്തും ഇതുപോലെ ജന്മങ്ങള്‍
ഞങ്ങളുണ്ടാകും താലപ്പൊലിയേന്താന്‍ ..

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments