Image

മുല്ലപെരിയാര്‍ ഡാം: ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് നിവേദനം നല്‍കി

ടോം ജോസ് തടിയംമ്പാട് Published on 28 November, 2011
മുല്ലപെരിയാര്‍ ഡാം: ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് നിവേദനം നല്‍കി
ബ്രിട്ടീഷുകാര്‍ പണിത ഡാം തകര്‍ന്ന് 35 ലക്ഷം ആളുകള്‍ മരിക്കാതിരിക്കാന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഇടപെടണം എന്ന് ആവശ്യപ്പെട്ട് നിവേദനം നല്‍കി.

മുല്ലപെരിയാര്‍ തകര്‍ന്നാല്‍ അതിന്റെ പ്രത്യാഘാതം കേരളത്തിനോ, ഇന്ത്യയ്‌ക്കോ, മാത്രമല്ല അത് ലോകത്തെ മുഴുവന്‍ ബാധിക്കുന്ന പ്രശ്‌നം എന്ന നിലയില്‍ അന്താരാഷ്ട്ര സമൂഹം ഈ വിഷയത്തില്‍ ഇടപെടണം എന്ന് ആവശ്യപ്പെട്ട് ടോം ജോസ് തടിയംമ്പാട് നിവേദനം നല്‍കി.

ബ്രിട്ടനില്‍ താമസിക്കുന്ന ഒട്ടേറെ മലയാളികളുടെ കുടുംബം കടുത്ത ഭീഷണിയുടെ നിഴലിലാണ് ജീവിക്കുന്നത്. അതുകൊണ്ടുതന്നെ ഇത് ബ്രിട്ടന്റെ കൂടിപ്രശ്‌നമാണ് എന്ന നിലയില്‍ അന്താരാഷ്ട്രതലത്തില്‍ ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ മേല്‍ സമ്മര്‍ദം ചെലുത്തി പുതിയ ഡാം നിര്‍മ്മിക്കാന്‍ വേണ്ടതു ചെയ്യണമെന്ന് ബഹുമാനപ്പെട്ട പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട് നിവേദനത്തില്‍.
മുല്ലപെരിയാര്‍ ഡാം: ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് നിവേദനം നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക