Image

ലോസ് ഏഞ്ചലസില്‍ ചിത്രീകരിച്ച പെരുച്ചാഴി

Published on 28 July, 2014
ലോസ് ഏഞ്ചലസില്‍ ചിത്രീകരിച്ച പെരുച്ചാഴി
നാട്ടിലെ ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ യൂത്ത് വിംഗിലെ സജീവപ്രവര്‍ത്തകരാണ് പെരുച്ചാഴി എന്ന ജഗനും ആത്മസ്‌നേഹിതരായ വയലാര്‍ വര്‍ക്കിയും ജബ്ബാര്‍ പൊറ്റക്കുഴിയും. രാഷ്ട്രീയത്തോടൊപ്പം സ്വല്പം തരികിടകളും കയ്യിലുണ്ട്. കൂട്ടത്തില്‍ അല്പമെങ്കിലും വിദ്യാഭ്യാസമുള്ളത് വര്‍ക്കിക്കു മാത്രം. അയാളുടെ പരിമിതമായ അറിവിലൂടെയാണ് പെരുച്ചാഴി ടീം മുന്നോട്ടു പോകുന്നത്. പാര്‍ട്ടിനേതാവായ മണി ഫ്രാന്‍സിസ് കുഞ്ഞപ്പന്റെ കണ്ണിലെ കരടാണിവര്‍. ഗവര്‍ണര്‍ സ്ഥാനത്തേയ്ക്ക് മത്സരിക്കുന്ന ഒരു സ്ഥാനാര്‍ത്ഥിയുടെ ഗ്രാഫുയര്‍ത്താന്‍ തന്ത്രങ്ങള്‍ തേടി അമേരിക്കയില്‍ നിന്നും മണിയുടെ ഒരു സുഹൃത്ത് സഹായമഭ്യര്‍ത്ഥിക്കുന്നു.

ലോസ് ഏഞ്ചലസില്‍ ചിത്രീകരിച്ച പെരുച്ചാഴിയില്‍ ബാബുരാജ് ജബ്ബാറിനെയും അജു വര്‍ഗീസ് വര്‍ക്കിയെയും അവതരിപ്പിക്കുന്നു. ഫ്രാന്‍സിസ് കുഞ്ഞപ്പനായെത്തുന്നത് മുകേഷ് ആണ്. വിജയ് ബാബു, രാഗിണി നന്ദ്വാനി, ശങ്കര്‍ രാമകൃഷ്ണന്‍, ഹോളിവുഡ് താരം ജയിംസ് സട്ടണ്‍, പൂനം ബജ് വ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.
ഫ്രൈഡെ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു, സാന്ദ്രാ തോമസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
പ്രസ്തുതദൗത്യത്തിനായി ജഗനേയും സംഘത്തേയും മണി നിയോഗിക്കുന്നു. തുടര്‍ന്നുള്ള രസകരമായ സംഭവങ്ങളാണ് പെരുച്ചാഴി പറയുന്നത്. അരുണ്‍ വൈദ്യനാഥന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജഗനെ അവതരിപ്പിക്കുന്നത് മോഹന്‍ലാലാണ്.

അജയന്‍ വേണുഗോപാലിന്റേതാണ് തിരക്കഥ. രാജിവ് നായര്‍, വേണുഗോപാല്‍ എന്നിവരുടെ വരികള്‍ക്ക് അറോറ ഈണം പകരുന്നു. ഛായാഗ്രഹണം: അരവിന്ദ് കൃഷ്ണ. എഡിറ്റിങ്: വിവേക് ഹര്‍ഷന്‍. പി.ആര്‍.ഒ.: വാഴൂര്‍ ജോസ്.
ലോസ് ഏഞ്ചലസില്‍ ചിത്രീകരിച്ച പെരുച്ചാഴി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക