Image

ദിലീപിനൊപ്പമുള്ള നിമിഷങ്ങള്‍ രസകരമെന്ന്‌ നടി ലക്ഷ്‌മി മേനോന്‍

Published on 26 July, 2014
ദിലീപിനൊപ്പമുള്ള നിമിഷങ്ങള്‍ രസകരമെന്ന്‌ നടി ലക്ഷ്‌മി മേനോന്‍
നടന്‍ ദിലീപിനൊപ്പമുള്ള നിമിഷങ്ങള്‍ രസകരമെന്ന്‌ നടി ലക്ഷ്‌മി മേനോന്‍ പറഞ്ഞു. ദിലീപിനൊപ്പമുള്ള സെറ്റിലെ നിമിഷങ്ങള്‍ രസകരമായിരുന്നു. സഹതാരങ്ങളുമായുള്ള സൗഹൃദം തന്റെ അഭിനയം കൂടുതല്‍ എളുപ്പമാക്കുന്നതായും അവര്‍ പറഞ്ഞു.

തമിഴ്‌ സിനിമയില്‍ നിന്ന്‌ മാറ്റം വേണമെന്ന്‌ തോന്നിയതിനാലാണ്‌ താന്‍ മലയാളത്തില്‍ അഭിനയിക്കാന്‍ തീരുമാനിച്ചത്‌. മലയാളത്തില്‍ അഭിനയിക്കുമ്പോള്‍ താന്‍ കൂടുതല്‍ സ്വതന്ത്രയായതായി തോന്നുന്നുവെന്നും ലക്ഷ്‌മി ഒരഭിമുഖത്തില്‍ പറഞ്ഞു.

2011ല്‍ ഇറങ്ങിയ രഘുവിന്റെ സ്വന്തം റസിയ എന്ന സിനിമയിലൂടെയാണ്‌ ലക്ഷ്‌മി മലയാളത്തില്‍ അരങ്ങേറിയത്‌. എന്നാല്‍ പിന്നീട്‌ തമിഴകത്തെ പ്രിയതാരമായി ലക്ഷ്‌മി മാറുകയായിരുന്നു. ജനപ്രിയ നടന്‍ ദിലീപിനെ നായകനാക്കി ജോഷി ഒരുക്കിയ അവതാരം എന്ന സിനിമയിലാണ്‌ ലക്ഷ്‌മി ഒടുവില്‍ മലയാളത്തില്‍ അഭിനയിച്ചത്‌. ചിത്രം ആഗസ്റ്റ്‌ ഒന്നിന്‌ തീയേറ്ററുകളില്‍ എത്തും.
ദിലീപിനൊപ്പമുള്ള നിമിഷങ്ങള്‍ രസകരമെന്ന്‌ നടി ലക്ഷ്‌മി മേനോന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക