Image

വോളിബോള്‍ ടൂര്‍ണമെന്റ്‌: സെന്റ്‌ അല്‍ഫോന്‍സാ ചര്‍ച്ച്‌ ടീം ജേതാക്കള്‍

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 28 November, 2011
വോളിബോള്‍ ടൂര്‍ണമെന്റ്‌: സെന്റ്‌ അല്‍ഫോന്‍സാ ചര്‍ച്ച്‌ ടീം ജേതാക്കള്‍
ഡാലസ്‌: സെന്റ്‌ അല്‍ഫോന്‍സാ സീറോ മലബാര്‍ കാത്തലിക്‌ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 26 നു ശനിയാഴ്‌ച നടന്ന ഇന്റര്‍ ചര്‍ച്ച്‌ യൂത്ത്‌ വോളിബോള്‍ ടൂര്‍ണമെന്റില്‍ സെന്റ്‌ അല്‍ഫോന്‍സാ കാത്തലിക്‌ ചര്‍ച്ച്‌ ടീം ജേതാക്കളായി.

സെന്റ്‌. മേരീസ്‌ മലങ്കര ഓര്‍ത്തഡോക്‌!സ്‌ ചര്‍ച്ച്‌ ടീം റണ്ണേഴ്‌സ്‌ അപ്പ്‌ ആയി. റോബിന്‍ ജോസഫ്‌ (സെന്റ്‌ അല്‍ഫോന്‍സാ ക്രൂസേഡേഴ്‌സ്‌) ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനുള്ള എംവിപി ട്രോഫി നേടി. സെന്‍റ്‌ അല്‍ഫോന്‍സാ ചര്‍ച്ച്‌ വികാരി ഫാ. മാത്യു ശാശേരില്‍ ടൂര്‍ണമെന്റ്‌ ഉദ്‌ഘാടനം ചെയ്‌തു.

കോപ്പേല്‍ സെന്റ്‌ അല്‍ഫോന്‍സാ ഓഡിറ്റോറിയത്തില്‍ നടന്ന ടൂര്‍ണമെന്റില്‍ സെന്റ്‌. അല്‍ഫോന്‍സാ കാത്തലിക്‌ ചര്‍ച്ച്‌ (ക്രൂസേഡേഴ്‌സ്‌ എ & ബി ടീം ), സെന്റ്‌ തോമസ്‌ സീറോ മലബാര്‍ ചര്‍ച്ച്‌ (എ & ബി ടീം), സെന്റ്‌. ഇഗ്‌നേഷ്യസ്‌ മലങ്കര യാക്കോബൈട്‌സ്‌ ചര്‍ച്ച്‌ (എ & ബി ടീം) സെന്റ്‌. മേരീസ്‌ മലങ്കര ഓര്‍ത്തഡോക്‌!സ്‌ ചര്‍ച്ച്‌, ഡാലസ്‌ അലയന്‍സ്‌ ചര്‍ച്ച്‌ എന്നീ പള്ളികളെ പ്രതിനിധീകരിച്ചു എട്ടു ടീമുകള്‍ പങ്കെടുത്തു.

ഡാലസിലെ ആദ്യ ഇന്റര്‍ ചര്‍ച്ച്‌ വോളിബോള്‍ ടൂര്‍ണമെന്റ്‌ വിജയമായിരുന്നുവെന്നു
ടൂര്‍ണമെന്റ്‌ ഭാരവാഹികളായ ബെഞ്ചമിന്‍ ജോര്‍ജ്‌, ആല്‍വിന്‍ ജോര്‍ജ്‌, റോബിന്‍ ജോസഫ്‌ എന്നിവര്‍ പറഞ്ഞു. സമാപനചടങ്ങില്‍ ഫാ. മാത്യു ശാശേരില്‍ വിജയികള്‍ക്ക്‌ ട്രോഫികള്‍ വിതരണം ചെയ്‌തു.
വോളിബോള്‍ ടൂര്‍ണമെന്റ്‌: സെന്റ്‌ അല്‍ഫോന്‍സാ ചര്‍ച്ച്‌ ടീം ജേതാക്കള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക