Image

കസിന്‍സ്‌: നിഷ അഗര്‍വാള്‍ പ്രധാന വേഷത്തില്‍

Published on 25 July, 2014
കസിന്‍സ്‌: നിഷ അഗര്‍വാള്‍ പ്രധാന വേഷത്തില്‍
വൈശാഖ്‌ സംവിധാനം ചെയ്യുന്ന കസിന്‍സ്‌ എന്ന ചിത്രത്തില്‍ ബോളിവുഡ്‌ താരം നിഷ അഗര്‍വാള്‍ നായികയാകുന്നു.

കുഞ്ചാക്കോ ബോബന്‍, ഇന്ദ്രജിത്ത്‌, സുരാജ്‌ വെഞ്ഞാറമൂട്‌, ജോജു ജോര്‍ജ്‌ എന്നിവരാണ്‌ നാലു കസിന്‍സിന്റെ വേഷത്തില്‍ എത്തുന്നത്‌.

കുഞ്ചാക്കോയുടെ നായികയായി വേദികയാണ്‌ എത്തുന്നത്‌. ഇന്ദ്രജിത്തിന്റെ നായികയായി ഭാവനയെയാണ്‌ ആദ്യം തീരുമാനിച്ചിരുന്നത്‌. എന്നാല്‍ കേരള ബാംഗ്ലൂര്‍ അതിര്‍ത്തിയില്‍ നടക്കുന്ന കഥ ആയതിനാല്‍ മലയാളി അല്ലാത്ത നടിയെ കണ്ടെത്താന്‍ തീരുമാനിക്കുകയായിരുന്നെന്ന സിനിമയുടെ തിരക്കഥാകൃത്ത്‌ സേതു പറഞ്ഞു.

ജോണി ആന്റണി സംവിധാനം ചെയ്‌ത ഭയ്യ ഭയ്യ എന്ന സിനിമയില്‍ കുഞ്ചാക്കോ ബോബന്റെ നായികയായാണ്‌ നിഷ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്‌. ചിത്രം ഉടന്‍ തീയേറ്ററുകളില്‍ എത്തും. കഥ ഇഷ്ടമായതിനാലാണ്‌ കസിന്‍സില്‍ അഭിനയിക്കാന്‍ തീരുമാനിച്ചതെന്ന്‌ നിഷ പറഞ്ഞു. ചിത്രം ആഗസ്റ്റില്‍ ബാംഗ്ലൂരില്‍ ഷൂട്ടിംഗ്‌ തുടങ്ങും.
കസിന്‍സ്‌: നിഷ അഗര്‍വാള്‍ പ്രധാന വേഷത്തില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക