Image

ദേവി അജിത്ത്‌ തിരിച്ചെത്തുന്നു

Published on 24 July, 2014
ദേവി അജിത്ത്‌ തിരിച്ചെത്തുന്നു
അജിത്തിനെ നായകനാക്കി ഗൗതം മേനോന്‍ ഒരുക്കുന്ന പുതിയ ചിത്രത്തില്‍ മലയാളി താരം ദേവി അജിത്തും പ്രധാന വേഷത്തില്‍ എത്തുന്നു. അജിത്തിന്റെ അമ്പത്തിയഞ്ചാമത്തെ ചിത്രത്തിന്‌ അജിത്ത്‌ പൊലീസ്‌, അച്ഛന്‍ വേഷങ്ങളില്‍ എത്തുന്നുവെന്ന പ്രത്യേകതകളുണ്ട്‌. അനുഷ്‌ക ഷെട്ടിയാണ്‌ ചിത്രത്തില്‍ നായികയാവുന്നത്‌. ഏറെക്കാലമായി സിനിമാ രംഗത്തുള്ള ദേവി അജിത്ത്‌ ഇതാദ്യമായിട്ടാണ്‌ തമിഴില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നത്‌. ടിപി ആര്‍എംപി നേതാവായിരുന്ന ടിപി ചന്ദ്രശേഖരന്റെ ജീവിതവും മരണവും പ്രമേയമാക്കി ഒരുക്കുന്ന ടിപി 51 എന്ന ചിത്രമാണ്‌ മലയാളത്തില്‍ ദേവി അഭിനയിക്കുന്ന പുതിയ ചിത്രം. ചിത്രത്തില്‍ ടിപിയുടെ ഭാര്യ രമയുടെ വേഷത്തിലാണ്‌ ദേവി അഭിനയിക്കുന്നത്‌. ട്രിവാന്‍ഡ്രം ലോഡ്‌ജ്‌ പോലുള്ള ചിത്രങ്ങളിലൂടെ മികച്ച പ്രകടനത്തിന്‌ പ്രശംസ നേടിയിട്ടുള്ള താരമാണ്‌ ദേവി.
ദേവി അജിത്ത്‌ തിരിച്ചെത്തുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക