പനാജി: ഗോവ രാജ്യാന്തര ചലച്ചിത്രമേളയില്‍ പങ്കെടുക്കാനെത്തിയ ബ്രസീലിയന്‍
സംവിധായകന് ഹൃദയാഘാതം മൂലം മരിച്ചു. ഓസ്കര് മാരോണ്‍ ഫിലോയാണ് മരിച്ചത്. 56
വയസ്സായിരുന്നു. ഓപണ്‍ ഫോറത്തില്‍ സംസാരിച്ചു കൊണ്ടിരിക്കെ അസ്വസ്ഥത അനുഭവപ്പെട്ട
ഓസ്കറെ ഗോവ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും
രക്ഷിക്കാനായില്ല.
ബ്രസീലിലെ പ്രമുഖ സിനിമാ നിര്‍മാണ കമ്പനിയായ അത്ലാന്റിക
സിനിമാറ്റോ ഗ്രഫിക്കയുടെ ഡയരക്ടരാണ്. സോക്കര്‍ വിഭാഗത്തില്‍ മേളയില്‍
പ്രദര്‍ശിപ്പിച്ച മരിയോ ഫിലോ-ദ ക്രിയേറ്റര്‍ ഓഫ് ക്രൗഡ്സ് എന്ന ചിത്രത്തിന്റെ
സംവിധായകനായിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല