Image

മുല്ലപ്പെരിയാര്‍ - ജനകീയസമരത്തിന്‌ സര്‍വ്വവിധ പിന്തുണയും നല്‍കും:അല്‌മായ കമ്മീഷന്‍

Published on 27 November, 2011
മുല്ലപ്പെരിയാര്‍ - ജനകീയസമരത്തിന്‌ സര്‍വ്വവിധ പിന്തുണയും നല്‍കും:അല്‌മായ കമ്മീഷന്‍
കോട്ടയം: ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ഉയര്‍ത്തിയിരിക്കുന്ന മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിന്റെ പരിഹാരത്തിനായി നടക്കുന്ന ജനകീയ സമരങ്ങള്‍ക്ക്‌ സീറോ മലബാര്‍ സഭ എല്ലാവിധ പിന്തുണയും നല്‍കുമെന്ന്‌ അല്‌മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വിസി സെബാസ്റ്റ്യന്‍ പ്രസ്‌താവിച്ചു.

രാഷ്‌ട്രീയമായും സാമുദായികമായും മുല്ലപ്പെരിയാര്‍ പ്രശ്‌നത്തെ കാണുവാന്‍ പാടില്ല. വര്‍ഷങ്ങളായി എല്ലാം നഷ്‌ടപ്പെടുമെന്ന ഭയപ്പാടില്‍ ജീവിക്കുന്ന ജനങ്ങളുടെ പൊതുവായ വികാരമാണിത്‌. എല്ലാവരും ഒറ്റക്കെട്ടായിവേണം ഇതിനെ നേരിടുവാന്‍. രാഷ്‌ട്രീയ പാര്‍ട്ടികളും ജനപ്രതിനിധികളും രാഷ്‌ട്രീയ മുതലെടുപ്പിനായി ഈ ജനകീയ സമരത്തെ തിരിച്ചുവിടുവാന്‍ ശ്രമിക്കുന്നത്‌ വേദനാജനകമാണ്‌. ജീവന്റെ സംരക്ഷണം നമ്മുടെ ദൗത്യമാണ്‌. ഭയപ്പാടില്‍ ജീവിക്കുന്ന ജനസമൂഹത്തിന്റെ സുരക്ഷിതത്വമുറപ്പാക്കാനുള്ള ഉത്തരവാദിത്വം രാഷ്‌ട്രവും ഭരണസംവിധാനങ്ങളും നിര്‍വ്വഹിക്കണം. ലാഘവത്തോടെയുള്ള കേന്ദ്ര സര്‍ക്കാരിന്റെ സമീപനവും പ്രതികരണവും ജനരോഷം ശക്തിപ്പെടുത്തുമെന്നും അടിയന്തിരനടപടികള്‍ ഉടന്‍ ആരംഭിക്കണമെന്നും അല്‌മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വിസി സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക