Image

ഷാഹിദിനോട്‌ ആരാധനയും പ്രണയവുമെന്ന്‌ ആലിയ

Published on 22 July, 2014
ഷാഹിദിനോട്‌ ആരാധനയും പ്രണയവുമെന്ന്‌ ആലിയ
ബോളിവുഡ്‌ നടന്‍ ഷാഹിദ്‌ കപൂറിനോട്‌ തനിക്ക്‌ ആരാധനയും പ്രണയവുമാണ്‌ നടി ആലിയ ഭട്ട്‌ പറഞ്ഞു.എനിക്ക്‌ പതിനൊന്ന്‌ വയസുള്ളപ്പോഴാണ്‌ ഷാഹിദിന്റെ ഇഷ്‌ക്‌ വിഷ്‌ക്‌ എന്ന സിനിമ കാണാന്‍ മുംബയില്‍ പോയത്‌. അന്നു മുതല്‍ ഷാഹിദിനോട്‌ എനിക്ക്‌ ആരാധനയും പ്രണയവുമാണ്‌ ആലിയ പറഞ്ഞു.ഷാഹിദ്‌ മികച്ചൊരു അഭിനേതാവാണെന്നും മറ്റുള്ളവരെ അകമഴിഞ്ഞ്‌ പിന്തുണയ്‌ക്കുന്ന ആളാണെന്നും ആലിയ പറഞ്ഞു.

വികാസ്‌ ബാല്‍ സംവിധാനം ചെയ്യുന്ന ശാന്താര്‍ എന്ന ചിത്രത്തില്‍ ഷാഹിദിനൊപ്പം അഭിനയിക്കാന്‍ ഒരുങ്ങുകയാണ്‌ ആലിയ.

ഈ വര്‍ഷം അവസാനമാണ്‌ ശാന്താറിന്റെ ഷൂട്ടിംഗ്‌ തുടങ്ങുന്നത്‌. ലണ്ടനിലായിരിക്കും ചിത്രീകരിക്കുക. ചിത്രത്തില്‍ അഭിനയിക്കുന്നതിന്‌ താന്‍ കാത്തിരിക്കുകയാണെന്ന്‌ ആലിയ പറഞ്ഞു.
ഷാഹിദിനോട്‌ ആരാധനയും പ്രണയവുമെന്ന്‌ ആലിയ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക