Image

നടി ശ്രീലത മേനോന്റെ നില അതീവ ഗുരുതരം; സഹായ വാഗ്‌ദാനങ്ങള്‍ പാഴ്‌വാക്കായി

Published on 22 July, 2014
നടി ശ്രീലത മേനോന്റെ നില അതീവ ഗുരുതരം; സഹായ വാഗ്‌ദാനങ്ങള്‍ പാഴ്‌വാക്കായി
തിരുവനന്തപുരം: ചലച്ചിത്രസീരിയല്‍ താരം ശ്രീലതാമേനോന്‍ അതീവ ഗുരുതരവാസ്ഥയില്‍ ചികിത്സയില്‍ കഴിയുന്നു. തിരുവനന്തപുരം മെഡിക്കല്‍ കൊളജിലാണ്‌ അവര്‍ ഇപ്പോള്‍. മുപ്പതോളം സിനിമകളിലും നൂറോളം സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്‌ ശ്രീലത. അഭിനയ രംഗത്ത്‌ നിന്ന്‌ കാര്യമായ സമ്പാദ്യങ്ങളൊന്നുമില്ലാത്തെ ശ്രീലതയുടെ ചികിത്സയ്‌ക്കായുള്ള പണം കണ്ടെത്താന്‍ സുമനസുകളുടെ കാരുണ്യം തേടുകയാണ്‌ മക്കള്‍.

നേരത്തെ വിഷമസ്ഥിതിയറിഞ്ഞ്‌ പലരും സഹായ വാഗ്‌ദാനങ്ങളുമായി എത്തിയിരുന്നു. എന്നാല്‍ അവയെല്ലാം പാഴ്‌വാക്കായി. മൂന്ന്‌ മാസത്തോളമായി വാടക നല്‍കാത്തതിനാല്‍ വീട്ടുടമയുടെ ഇറക്കിവിടല്‍ ഭീഷണിയും നിലനില്‍ക്കുന്നുണ്ട്‌.

അസ്ഥികളെ ബാധിയ്‌ക്കുന്ന രോഗം പിടിപെട്ട്‌ കഴിഞ്ഞ രണ്ട്‌ വര്‍ഷമായി ശ്രീലത ചികിത്സയിലാണ്‌. രോഗം കടുത്തോടെ വൃക്കകളും തകരാറിലായി. അരയ്‌ക്ക്‌ താഴേയ്‌ക്ക്‌ പൂര്‍ണമായും തളര്‍ന്നു. മൂന്ന്‌ ആണ്‍മക്കളാണ്‌ ശ്രീലതയ്‌ക്ക്‌. 20 കാരനായ മൂത്ത മകന്‍ അര്‍ജ്ജുന്‍ കൂലിപ്പണിചെയ്‌താണ്‌ അമ്മയുടെ ചികിത്സയ്‌ക്കും ഇളയ കുട്ടികളുടെ പഠനത്തിനുമുള്ള പണം കണ്ടെത്തുന്നത്‌. ശ്രീലതയുടെ രോഗം കടുത്തതോടെ അര്‍ജ്ജുന്‍ അവര്‍ക്കരികിലാണ്‌ എപ്പോഴും. അതിനാല്‍ തന്നെ ജോലിയ്‌ക്ക്‌ പോകാനും കഴിയുന്നില്ല. സ്‌കൂളില്‍ നിന്ന്‌ കിട്ടുന്ന ഉച്ചഭക്ഷണം മാത്രമാണ്‌ കുട്ടികള്‍ക്ക്‌ ലഭിയ്‌ക്കുന്നത്‌.
നടി ശ്രീലത മേനോന്റെ നില അതീവ ഗുരുതരം; സഹായ വാഗ്‌ദാനങ്ങള്‍ പാഴ്‌വാക്കായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക