Image

ഇന്നസെന്റ്‌ ഉലഹന്നാന്‌ സിവിക്‌ സര്‍വീസ്‌ അവാര്‍ഡ്‌

ജോയിച്ചന്‍ പുതുക്കുളം Published on 27 November, 2011
ഇന്നസെന്റ്‌ ഉലഹന്നാന്‌ സിവിക്‌ സര്‍വീസ്‌ അവാര്‍ഡ്‌
ന്യൂയോര്‍ക്ക്‌: ക്ലാര്‍ക്‌സ്‌ ടൗണ്‍ സാനിറ്റേഷന്‍ കമ്മീഷണര്‍ ഇന്നസെന്റ്‌ ഉലഹന്നാന്‌ 2011-ലെ കെന്നത്ത്‌ പി. ഡെബ്രോവ്‌സ്‌കി സിവിക്‌ സര്‍വീസ്‌ അവാര്‍ഡ്‌ ലഭിച്ചു. നാനുവെറ്റ്‌ സിവിക്‌ അസോസിയേഷന്‍ അംഗമായ ഇന്നസെന്റ്‌ ഉലഹന്നാന്‌ പാരാ മൗണ്ട്‌ കണ്‍ട്രി ക്ലബില്‍ വെച്ച്‌ റോക്ക്‌ലാന്റ്‌ കൗണ്ടി ഡെമോക്രാറ്റിക്‌ ചെയര്‍മാന്‍ ക്രിസ്റ്റന്‍ സെബ്രോവ്‌ സ്‌കി നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി പാര്‍ട്ടിയുടെ ഈ പരമോന്നത ബഹുമതി മലയാളിയായ ഇന്നസെന്റിന്‌ സമ്മാനിച്ചു. ഇതാദ്യമയാണ്‌ ഒരു ഇന്ത്യക്കാരന്‍ റോക്ക്‌ലാന്റില്‍ ഇങ്ങനയൊരു അവാര്‍ഡിന്‌ അര്‍ഹനാകുന്നത്‌.

ഇന്ത്യന്‍ ഓവര്‍സീസ്‌ പ്രസിഡന്റ്‌ (റോക്ക്‌ലാന്റ്‌ ചാപ്‌റ്റര്‍), ഇന്ത്യന്‍ അമേരിക്കന്‍ ലോയേഴ്‌സ്‌ ഫോറം ട്രഷറര്‍, വിന്‍സെന്റ്‌ ഡി പോള്‍ സൊസൈറ്റി റോക്ക്‌ലാന്റ്‌ മിഷന്‍ പ്രസിഡന്റ്‌, ഫൊക്കാന ന്യൂയോര്‍ക്ക്‌ റീജിയന്‍ സെക്രട്ടറി, ഒരു ദശാബ്‌ദക്കാലമായി ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യന്‍ കാത്തലിക്‌ ഓഫ്‌ അമേരിക്ക ട്രഷറര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന ഇദ്ദേഹം ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷന്റെ എഡിറ്റോറിയല്‍ ബോര്‍ഡ്‌ അംഗവും അസോസിയേഷന്റെ മുന്‍ പ്രസിഡന്റുമാണ്‌. നിയമത്തില്‍ ബിരുദവും, അക്കൗണ്ടിംഗില്‍ ബിരുദാനന്തര ബിരുദവുമുള്ള ഇന്നസെന്റ്‌ ഉലഹന്നാന്‍ ന്യൂയോര്‍ക്ക്‌ സ്റ്റേറ്റിന്റെ റവന്യൂ മാനേജരായി പ്രവര്‍ത്തിക്കുന്നു. ഇന്ത്യന്‍ കാത്തലിക്‌ അസോസിയേഷന്റെ മുന്‍ പ്രസിഡന്റ്‌ പദവികള്‍ അലങ്കരിച്ചിട്ടുള്ള ഇദ്ദേഹം സെന്റ്‌ ആന്റണീസ്‌ ചര്‍ച്ച്‌ യൂക്കറിസ്റ്റിക്‌ മിനിസ്റ്ററാണ്‌.

ക്ലാര്‍ക്‌സ്‌ ടൗണില്‍ താമസിക്കുന്ന ഇന്നസെന്റ്‌ ഉലഹന്നാന്റെ ഭാര്യ റെന്നി. മകള്‍ ദിവ്യ ഇപ്പോള്‍ സ്റ്റോണി ബ്രൂക്ക്‌ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്നു. ഇളയ മകള്‍ ഡയാന നാനുവറ്റ്‌ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ്‌. ഇക്കഴിഞ്ഞ ക്ലാര്‍ക്‌സ്‌ ടൗണ്‍ ലെജിസ്ലേച്ചര്‍ സ്ഥാനത്തേക്ക്‌ മത്സരിച്ച്‌ ജയിച്ച ആനി പോളിന്റെ കാമ്പയിന്‍ മാനേജര്‍ ആയിരുന്നു ഇന്നസെന്റ്‌ ഉലഹന്നാന്‍.

ഇടുക്കി ജില്ലയില്‍ കരിമണ്ണൂര്‍ കുന്നപ്പിള്ളില്‍ പരേതനായ ഉലഹന്നാന്റേയും അന്നമ്മയുടേയും പത്താമത്തെ പുത്രനാണ്‌ ഉന്നസെന്റ്‌ ഉലഹന്നാന്‍.
ഇന്നസെന്റ്‌ ഉലഹന്നാന്‌ സിവിക്‌ സര്‍വീസ്‌ അവാര്‍ഡ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക