Image

മുല്ലപ്പെരിയാര്‍: ജനലനിരപ്പ്‌ 136 അടിയിലെത്തി, ജാഗ്രതാ നിര്‍ദേശം

Published on 27 November, 2011
മുല്ലപ്പെരിയാര്‍: ജനലനിരപ്പ്‌ 136 അടിയിലെത്തി, ജാഗ്രതാ നിര്‍ദേശം
തൊടുപുഴ: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ്‌ 136 അടിയിലെത്തി. അണക്കെട്ട്‌ കവിഞ്ഞ്‌ സ്‌പില്‍ വേ വഴി വള്ളം ഒഴുകിക്കൊണ്ടിരിക്കുന്നു. അടന്തിര സാഹചര്യം നേരിടാന്‍ കളക്‌ടര്‍ ഉദ്യോഗസ്ഥര്‍ക്ക്‌ നിര്‍ദേശം നല്‍കി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിച്ചു. ജില്ലാ കലക്‌ടറേറ്റ്‌ (04862 232303), ഉടുമ്പന്‍ചോല താലൂക്ക്‌ ഓഫിസ്‌ (04868 232050), പീരുമേട്‌ താലൂക്ക്‌ ഓഫിസ്‌ (04869 232077), കുമളി പൊലീസ്‌ സ്‌റ്റേഷന്‍ ം(04869 222049) എന്നിവയാണ്‌ കണ്‍ട്രോള്‍ റൂമിലെ ഫോണ്‍ നമ്പരുകള്‍.

ഇന്ന്‌ ഉച്ചകഴിഞ്ഞു മൂന്നുമണിയോടെയാണ്‌ ജലനിരപ്പ്‌ 136 അടിയായത്‌. ഇന്നലെ 130.5 അടിയായിരുന്നു ജലനിരപ്പ്‌. അണക്കെട്ടിന്റെ വൃഷ്‌ടിപ്രദേശത്ത്‌ മഴതുടരുന്നത്‌ ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്‌. ഭൗമശാസ്‌ത്രജ്‌ഞരും ജലവിഭവവകുപ്പ്‌ ഉദ്യോഗസ്‌ഥരും മുല്ലപ്പെരിയാര്‍ ഡാം പരിശോധിക്കുന്നതിനായി എത്തി.

ജലനിരപ്പ്‌ ഉയര്‍ന്ന സാഹചര്യത്തില്‍ തമിഴ്‌നാട്‌ കൂടുതല്‍ ജലം കൊണ്ടുപോകാന്‍ തയ്യാറാകണമെന്ന്‌ ജലവിഭവമന്ത്രി പി.ജെ.ജോസഫ്‌ ആവശ്യപ്പെട്ടു.

മുല്ലപ്പെരിയാര്‍ പ്രശ്‌നം തന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ജനങ്ങള്‍ സംയമനം പാലിക്കണമെന്നും പ്രതിരോധ മന്ത്രി എ.കെ. ആന്റണി ആവശ്യപ്പെട്ടു.

തമിഴ്‌നാട്‌ കേരളവുമായി സഹകരിക്കാത്തപക്ഷം പാട്ടക്കരാര്‍ റദ്ദാക്കേണ്ടിവരുമെന്ന്‌ നിയമമന്ത്രി കെ.എം. മാണി അറിയിച്ചു. പാട്ടക്കരാര്‍ ലംഘിച്ചാല്‍ അത്‌ റദ്ദാക്കാന്‍ കേരളത്തിന്‌ അവകാശമുണ്ട്‌. തമിഴ്‌നാട്‌ പാട്ടക്കരാറിന്റെ വ്യവസ്ഥകള്‍ ലംഘിക്കുകയാണെന്നും കേരളത്തിന്റെ സ്ഥലത്ത്‌ കേരളത്തിന്റെ ചെലവില്‍ ഡാം കെട്ടരുതെന്ന്‌ പറയാന്‍ തമിഴ്‌നാടിന്‌ അവകാശമില്ലെന്നും കെ.എം.മാണി കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക