Image

സിബി പാത്തിക്കല്‍ ഫോമാ അഡൈ്വസറി ബോര്‍ഡ്‌ ജോയിന്റ്‌ സെക്രട്ടറി

ജോയിച്ചന്‍ പുതുക്കുളം Published on 20 July, 2014
സിബി പാത്തിക്കല്‍ ഫോമാ അഡൈ്വസറി ബോര്‍ഡ്‌ ജോയിന്റ്‌ സെക്രട്ടറി
ഷിക്കാഗോ: നോര്‍ത്ത്‌ അമേരിക്കയിലേയും, കാനഡയിലേയും സംഘടനകളുടെ സംഘടനയായ ഫോമയുടെ ദേശീയ നേതൃത്വത്തിലേക്ക്‌ ഷിക്കാഗോയിലെ സാമൂഹ്യ പ്രവര്‍ത്തകനായ സിബി പാത്തിക്കലിനെ എതിരില്ലാതെ തെരഞ്ഞെടുത്തു. സിബിയുടെ തികഞ്ഞ ആത്മാര്‍ത്ഥതയോടുകൂടിയുള്ള സാമൂഹിക പ്രവര്‍ത്തനത്തിന്റെ അംഗീകാരമായിട്ടാണ്‌ ഇതിനെ കണക്കാക്കുന്നത്‌.

ചങ്ങനാശേരി സ്വദേശിയായ സിബി 1992-ലാണ്‌ ഷിക്കാഗോയിലേക്ക്‌ കുടിയേറിയത്‌. അന്നുമുതല്‍ തന്നെ നോര്‍ത്ത്‌ അമേരിക്കയിലെ ആദ്യകാല സംഘടനകളില്‍ ഒന്നായ കേരളാ അസോസിയേഷനിലെ സജീവ പ്രവര്‍ത്തകനാണ്‌. കലാലയ ജീവിതത്തില്‍ രാഷ്‌ട്രീയ-സാംസ്‌കാരിക-സംഘടനാ പ്രവര്‍ത്തനത്തില്‍ തന്റേതായ നേതൃപാടവം തെളയിച്ചിട്ടുണ്ട്‌.

ഇപ്പോള്‍ കേരളാ അസോസിയേഷന്റെ പ്രസിഡന്റായി പ്രവര്‍ത്തിക്കുന്ന സിബി തന്റെ കരുത്തുറ്റ നേതൃത്വത്തിലൂടെ സംഘടനയെ മറ്റൊരു തലത്തിലേക്ക്‌ ഉയര്‍ത്തിയിരിക്കുകയാണ്‌. സിബിയുടെ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനങ്ങള്‍ ഫോമയ്‌ക്ക്‌ മുതല്‍ക്കൂട്ടായിരിക്കും എന്നതില്‍ സംശയമില്ല.

താനും താന്‍ പ്രതിനിധാനം ചെയ്യുന്ന കേരളാ അസോസിയേഷനും ഫോമയോടൊപ്പം ശക്തമായി നിലകൊള്ളുമെന്ന്‌ സിബി അറിയിച്ചു.
സിബി പാത്തിക്കല്‍ ഫോമാ അഡൈ്വസറി ബോര്‍ഡ്‌ ജോയിന്റ്‌ സെക്രട്ടറി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക