Image

ഓടിനടന്ന്‌ ചിത്രങ്ങള്‍ ചെയ്യില്ല: കങ്കണ

Published on 21 July, 2014
ഓടിനടന്ന്‌ ചിത്രങ്ങള്‍ ചെയ്യില്ല: കങ്കണ
ഓടിനടന്ന്‌ ചിത്രങ്ങള്‍ സ്വീകരിക്കില്ലെന്ന്‌ ബോളിവുഡ്‌ നടി കങ്കണ റാവത്ത്‌ പറഞ്ഞു. താന്‍ പ്രതിഫലം ഉയര്‍ത്തിയതായതായുള്ള റിപ്പോര്‍ട്ടുകള്‍ നടി തള്ളി. ഞാന്‍ പ്രതിഫലം ഉയര്‍ത്തിയിട്ടില്ല. സിനിമ എന്നത്‌ കേവലം പ്രതിഫലത്തിന്റെ മാത്രം കാര്യമല്ല കങ്കണ പറഞ്ഞു.

ക്വീന്‍ എന്ന സിനിമയുടെ വിജയത്തിന്‌ ശേഷം പത്തു സിനിമകള്‍ക്കു വരെ കരാറൊപ്പിട്ടതായി വാര്‍ത്തകള്‍ വന്നുവെന്നും കങ്കണ പറഞ്ഞു. എന്നാല്‍ ആരാധകര്‍ കരുതുന്നത്‌ പോലെ സിനിമകള്‍ ഏറ്റെടുക്കാന്‍ തനിക്കാവില്ലെന്നും ഈ യുവനടി വിശദീകരിച്ചു. ഈ വര്‍ഷം ഒരു സിനിമയില്‍ മാത്രമാണ്‌ കങ്കണ അഭിനയിക്കുന്നത്‌. മാധവനൊപ്പമുള്ള തനു വെഡ്‌സ്‌ മനു 2 എന്ന സിനിമയുടെ ഷൂട്ടിംഗ്‌ ആഗസ്റ്റില്‍ തുടങ്ങും.

ക്വീന്‍ എന്ന സിനിമയുടെ വിജയം കങ്കണയ്‌ക്ക്‌ ബോളിവുഡില്‍ നല്ലൊരു മൈലേജാണ്‌ നല്‍കിയത്‌. സിനിമയുടെ വിജയത്തോടെ കങ്കണ തന്റെ പ്രതിഫലം ഉയര്‍ത്തിയതായും അടുത്തിടെ റിപ്പോര്‍ട്ടുകള്‍ വന്നു.
ഓടിനടന്ന്‌ ചിത്രങ്ങള്‍ ചെയ്യില്ല: കങ്കണഓടിനടന്ന്‌ ചിത്രങ്ങള്‍ ചെയ്യില്ല: കങ്കണ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക