Image

വഞ്ചനാക്കുറ്റം: കിരണ്‍ബേദിക്കെതിരേ എഫ്‌.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യും

Published on 26 November, 2011
വഞ്ചനാക്കുറ്റം: കിരണ്‍ബേദിക്കെതിരേ എഫ്‌.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യും
ന്യൂഡല്‍ഹി: വഞ്ചനാക്കുറ്റത്തിന്‌ മുന്‍ ഐ പി എസ്‌ ഉദ്യോഗസ്ഥയും സാമൂഹ്യ പ്രവര്‍ത്തകയുമായ കിരണ്‍ ബേദിക്കെതിരെ എഫ്‌ ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഡല്‍ഹി കോടതി ക്രൈം ബ്രാഞ്ചിനോട്‌ ഉത്തരവിട്ടു. ഇവര്‍ വിദേശ കമ്പനികളുമായി ചേര്‍ന്ന്‌ ഫണ്ട്‌ തിരിമറി നടത്തിയതായും, വഞ്ചന നടത്തിയതായും പരാതിയില്‍ പറയുന്നു.

ഡല്‍ഹിയിലെ അഭിഭാഷകനായ ദേവീന്ദര്‍ സിങ്‌ ചൗഹാന്റെ പരാതിയനുസരിച്ച്‌ അഡീഷണല്‍ ചീഫ്‌ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ്‌ അമിത്‌ ബന്‍സാല്‍ ആണ്‌ ഉത്തരവ്‌ പുറപ്പെടുവിച്ചത്‌.

ഇന്ത്യാ വിഷന്‍ ഫൗണ്ടേഷന്റെ പേരില്‍ സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനം നല്‍കുന്നതുമായി ബന്ധപ്പെട്ട്‌ അര്‍ദ്ധസൈനിക വിഭാഗത്തേയും സംസ്ഥാനത്തെ പൊലീസ്‌ സംഘടനകളേയും അവര്‍ ദുരുപയോഗം ചെയ്‌തെന്ന്‌ പരാതിക്കാരന്‍ ആക്ഷേപിക്കുന്നു. വിദേശത്ത്‌ നിന്ന്‌ ധാരാളം പണം സംഭാവനയായി ലഭിക്കുന്നുണ്ടെന്നും ഇതേക്കുറിച്ച്‌ അന്വേഷണം നടത്തണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക