Image

വേറിട്ട അനുഭവവുമായി ഫോമാ കണ്‍വന്‍ഷനില്‍ മന്ത്രി കെ.സി. ജോസഫ്‌

ജോയിച്ചന്‍ പുതുക്കുളം Published on 17 July, 2014
വേറിട്ട അനുഭവവുമായി ഫോമാ കണ്‍വന്‍ഷനില്‍ മന്ത്രി കെ.സി. ജോസഫ്‌
ഫിലാഡല്‍ഫിയ: കേരളാ സാംസ്‌കാരിക മന്ത്രി കെ.സി ജോസഫിന്‌ ഫോമാ കണ്‍വന്‍ഷന്‍ വേറിട്ട ഒരു അനുഭവമായിരുന്നു. ഇത്രയധികം പ്രവാസി മലയാളികളെ ഒരു ഹോട്ടല്‍കൂരയില്‍ കണ്ടപ്പോള്‍, അതും തന്റെ ജന്മനാടായ കുട്ടനാട്ടില്‍ നിന്നും, പോറ്റുനാടായ മലബാറില്‍ നിന്നും ഒട്ടനവധി പരിചയക്കാരെ കണ്ടപ്പോള്‍ കൊച്ചുകേരളം ഫിലാഡല്‍ഫിയയിലേക്ക്‌ പറിച്ചുനട്ടോ എന്നു സംശയിച്ചു.

അതിലുപരിയായി കേരളത്തിന്റെ തനതായ കലകളും, പൈതൃകവും, സംസ്‌കാരവും ഉള്‍ക്കൊണ്ട ഘോഷയാത്ര, അഞ്ഞൂറോളം ബിസിനസുകാരെ ഉള്‍ക്കൊണ്ട്‌ ബിസിനസ്‌ സെമിനാര്‍, രണ്ടായിരത്തിലധികം ആളുകള്‍ പങ്കെടുത്ത ഫോമാ ബാങ്ക്വറ്റ്‌, യുവജനതകളുടേയും വനിതകളുടെ കൂട്ടായ്‌മ എല്ലാം അതിശയത്തോടെയാണ്‌ മന്ത്രി നോക്കിക്കണ്ടത്‌.

കണ്‍വന്‍ഷന്റെ തുടക്കംമുതല്‍ അവസാന ദിനം സന്ദര്‍ശകരെ കാണുകയും, പ്രവാസികളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുകയും ചെയ്‌ത മന്ത്രി, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി കൂടിക്കാഴ്‌ച നടത്താന്‍ ഫോമാ നേതാക്കളെ കേരളത്തിലേക്ക്‌ ക്ഷണിച്ചു. ഫോമയുടെ പ്രവര്‍ത്തനങ്ങളില്‍ അതീവ സന്തുഷ്‌ടനായ മന്ത്രി വളരെ സംതൃപ്‌തിയോടെയാണ്‌ ഫോമാ പ്രവര്‍ത്തകരോട്‌ വിടപറഞ്ഞത്‌.
വേറിട്ട അനുഭവവുമായി ഫോമാ കണ്‍വന്‍ഷനില്‍ മന്ത്രി കെ.സി. ജോസഫ്‌വേറിട്ട അനുഭവവുമായി ഫോമാ കണ്‍വന്‍ഷനില്‍ മന്ത്രി കെ.സി. ജോസഫ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക