Image

പാക്കിസ്ഥാന്‍ ഭീകരത ഉപകരണമാക്കുന്ന രാജ്യം: വിദേശകാര്യമന്ത്രി

Published on 26 November, 2011
പാക്കിസ്ഥാന്‍ ഭീകരത ഉപകരണമാക്കുന്ന രാജ്യം: വിദേശകാര്യമന്ത്രി
ന്യൂഡല്‍ഹി: രാജ്യങ്ങളുടെ നയപരമായ കാര്യങ്ങളില്‍ ഭീകരത ഉപകരണമാക്കുന്ന രാജ്യമാണ്‌ പാക്കിസ്ഥാന്‍ എന്നും ഇത്‌ നാശം വരുത്തിവയ്‌ക്കുമെന്നും ചര്‍ച്ചകളിലൂടെയാണ്‌ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടേണ്ടതെന്നും വിദേശകാര്യമന്ത്രി എസ്‌.എം.കൃഷ്‌ണ പ്രസ്‌താവിച്ചു. മുംബൈ ഭീകരാക്രമണത്തിന്‌ പിന്നില്‍ പ്രവര്‍ത്തിച്ചവരെ എത്രയും പെട്ടെന്ന്‌ നിയമത്തിന്‌ മുന്നില്‍ കൊണ്ടുവരാന്‍ പാകിസ്‌താന്‍ തയ്യാറാകണം. ഭീകരാക്രമണവുമായി ബന്ധപ്പെട്ട്‌ ഇന്ത്യ പാകിസ്‌താന്‌ കൈമാറിയ തെളിവുകള്‍ കുറ്റവാളികളെ നിയമത്തിന്‌ മുന്നില്‍കൊണ്ടുവരാന്‍ പര്യാപ്‌തമാണെന്നും ഭീകരപ്രവര്‍ത്തനങ്ങള്‍ക്കെതിരായ നടപടികളില്‍ പാകിസ്‌താന്‍ വേര്‍തിരിവ്‌ കാണിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

മുംബൈ ഭീകരാക്രമണത്തിന്റെ അന്വേഷണത്തില്‍ യു.എസിന്റെ ഭാഗത്തു നിന്നു കൂടുതല്‍ സഹകരണം പ്രതീക്ഷിക്കിന്നുവെന്നും കേസില്‍ അറസ്റ്റിലായ ഡേവിഡ്‌ കോള്‍മാന്‍ ഹെഡ്‌ലിയെ വീണ്ടും ചോദ്യംചെയ്യേണ്ടി വന്നാല്‍ യു.എസ്‌ സഹകരിക്കുമെന്ന്‌ ഉറപ്പുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.മുംബൈ ഭീകരാക്രമണത്തിന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച്‌ നടത്തിയ പ്രസ്‌താവനയിലാണ്‌ കൃഷ്‌ണ ഇക്കാര്യം വ്യക്തമാക്കിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക