ചില്ലറ വില്‍പ്പന: കേരള സര്‍ക്കാര്‍ ചെറുകിട വ്യാപാരികള്‍ക്കൊപ്പമെന്ന് മുഖ്യമന്ത്രി
Published on 26 November, 2011
പത്തനംതിട്ട: ചില്ലറ വില്പന രംഗത്തെ വിദേശനിക്ഷേപം സംബന്ധിച്ച കാര്യത്തില്‍
സര്‍ക്കാര്‍ ചെറുകിട വ്യാപാരികള്ക്കൊപ്പമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി
വ്യക്തമാക്കി. ഇക്കാര്യത്തില്‍ ആലോചിച്ച് മാത്രമേ നടപടി സ്വീകരിക്കുകയുള്ളുവെന്നും
അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുല്ലപ്പെരിയാല്‍ വിഷയത്തില്‍ തമിഴ്നാടിന്
വെള്ളവും കേരളത്തിന്റെ സുരക്ഷയുമാണ് സര്‍ക്കാര്‍ നിലപാട്. ഇടുക്കിയിലുണ്ടാകുന്ന
ഭൂചലനങ്ങളില്‍ ആശങ്ക വേണ്ടെന്നും രണ്ട് ദിവസത്തിനകം വിദഗ്ധസമിതി റിപോര്‍ട്ട്
ലഭിക്കുമെന്നും അദ്ദേഹം പത്തനംതിട്ടയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല