Image

അഭിനയം പഠിപ്പിക്കാന്‍ കഴിയുന്ന ഒന്നല്ല: പാര്‍വതി ഓമനക്കുട്ടന്‍

Published on 16 July, 2014
അഭിനയം പഠിപ്പിക്കാന്‍ കഴിയുന്ന ഒന്നല്ല: പാര്‍വതി ഓമനക്കുട്ടന്‍
സിനിമാ അഭിനയം എന്നത്‌ ആരേയും പഠിപ്പിക്കാന്‍ കഴിയുന്ന ഒന്നല്ലെന്ന്‌ ലോക സുന്ദരി റണ്ണര്‍ അപ്പും നടിയുമായ പാര്‍വതി ഓമനക്കുട്ടന്‍ പറഞ്ഞു. അഭിനയം ആരുടെയും ശരീരത്തില്‍ കുത്തിവയ്‌ക്കാവുന്ന ഒന്നല്ല. സിനിമാ പശ്ചാത്തലമുള്ള പലരും ഈ രംഗത്തേക്ക്‌ വരുന്നുണ്ട്‌. എന്നാല്‍ അവരെല്ലാം തന്നെ പൂര്‍വികരെ പോലെ മികച്ച അഭിനേതാക്കളാവണമെന്നില്ല. എന്നാല്‍ മറ്റു ചിലര്‍ മികച്ച അഭിനയം കാഴ്‌ചവയ്‌ക്കാറുണ്ട്‌- പാര്‍വതി പറഞ്ഞു.

മിസ്‌ ഇന്ത്യ പട്ടം മോഡലുകള്‍ക്ക്‌ സിനിമയിലേക്കുള്ള ചവിട്ടു പടിയല്ല എന്നാണ്‌. പുതിയ തലമുറയിലെ പെണ്‍കുട്ടികള്‍ പലരും അത്തരമൊരു ചിന്താഗതിയുള്ളവരാണെന്നും പാര്‍വതി പറയുന്നു.

പിസ എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്കിലാണ്‌ ഇപ്പോള്‍ നടിയുടെ പ്രതീക്ഷ. ഹൊറര്‍ ചിത്രത്തില്‍ അക്ഷയ്‌ ഒബ്‌റോയിയാണ്‌ നായകന്‍.
അഭിനയം പഠിപ്പിക്കാന്‍ കഴിയുന്ന ഒന്നല്ല: പാര്‍വതി ഓമനക്കുട്ടന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക