Image

അജിത്തിനോടുള്ള ഇഷ്‌ടം തുറന്നുപറഞ്ഞ നടി തൃഷ വെട്ടിലായി

Published on 15 July, 2014
അജിത്തിനോടുള്ള ഇഷ്‌ടം തുറന്നുപറഞ്ഞ നടി തൃഷ വെട്ടിലായി
തമിഴിലെ സൂപ്പര്‍ നടന്‍ അജിത്തിനോടുള്ള ഇഷ്‌ടം തുറന്നുപറഞ്ഞ നടി തൃഷ വെട്ടിലായി.

അമേരിക്കയില്‍ വച്ച്‌ നടന്ന ഒരുചടങ്ങില്‍ വെച്ചാണ്‌ ഇഷ്ടപ്പെട്ട നടനാരാണെന്ന ചോദ്യത്തിന്‌ തൃഷ അജിത്ത്‌ കുമാറെന്ന്‌ മറുപടി നല്‍കത്‌. തനിക്ക്‌ അഭിനയിക്കുമ്പോള്‍ ഏറ്റവും കംഫര്‍ട്ടബല്‍യി തോന്നിയതും ഇഷ്ടവും അജിത്തിനൊപ്പം അഭിനയിക്കാനാണെന്നാണ്‌ തൃഷ പറഞ്ഞത്‌.

അജിത്തിന്‌ ശേഷം തമിഴകത്ത്‌ തനിക്കിഷ്ടമുള്ള നടന്മാരുടെ പേര്‌ ക്രമത്തില്‍ പറയാനും തൃഷ മടിച്ചിരുന്നില്ല. അജിത്ത്‌ കഴിഞ്ഞാല്‍ സൂര്യ, വിക്രം, കമല്‍ ഹസന്‍, വിജയ്‌ എന്നിങ്ങനെ ക്രമത്തില്‍ അഞ്ച്‌ നടന്മാരുടെ പേരാണ്‌ തൃഷ പറഞ്ഞത്‌. പോരെ പൂരം ട്വിറ്ററിലൂടെയും മറ്റും തൃഷയെ കടിച്ചുകീറുകയാണ്‌ വിജയ്‌ ആരാധകര്‍. തൃഷയുടെ ഹിറ്റുകളധികവും വിജയ്‌ക്കൊപ്പമാണെന്നാണ്‌ വിജയ്‌ ഫാന്‍സ്‌ പറയുന്നത്‌.

ജി, കിരീടം എന്നീ ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ച തൃഷയും അജിത്തും ഇപ്പോള്‍ ഗൗതം മേനോന്‍ സംവിധനം ചെയ്യുന്ന ചിത്രത്തിലൂടെ വീണ്ടും ഒന്നിക്കുന്നു.
അജിത്തിനോടുള്ള ഇഷ്‌ടം തുറന്നുപറഞ്ഞ നടി തൃഷ വെട്ടിലായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക