Image

മഴയറിയാതെ: ശ്വേത ഒരു ഹോമിയോ ഡോക്‌ടറാകുന്നു

Published on 14 July, 2014
മഴയറിയാതെ: ശ്വേത ഒരു ഹോമിയോ ഡോക്‌ടറാകുന്നു
നവാഗതനായ കെ.പി.തിലകരാജ്‌ സംവിധാനം ചെയ്യുന്ന മഴയറിയാതെ എന്ന സിനിമയിലാണ്‌ ശ്വേത ഒരു ഹോമിയോ ഡോക്ടറുടെ വേഷത്തില്‍ എത്തുന്നത്‌. ചിത്രത്തില്‍ ഒരു സാമൂഹ്യ പ്രവര്‍ത്തകയുടെ വേഷമാണ്‌ ശ്വേതയ്‌ക്ക്‌. കലാഭവന്‍ മണി ശ്വേതയുടെ ഭര്‍ത്താവിന്റെ വേഷത്തില്‍ എത്തുന്നു. ഒരു ദിവസം സ്‌കൂളില്‍ പോകുന്ന മകന്‍ ഒരു കുറ്റകൃത്യത്തില്‍ അകപ്പെടുന്നതും തുടര്‍ന്നുണ്ടാവുന്ന സംഭവങ്ങളുമാണ്‌ സിനിമയുടെ കഥാതന്തു.

നടന്‍ ബാബു രാജ്‌ വീണ്ടും സീരിയസ്‌ വേഷത്തിലേക്ക്‌ മടങ്ങുന്നതും ഈ സിനിമയുടെ പ്രത്യേകതയാണ്‌. സി.ഐ അനിരുദ്ധന്‍ എന്ന പൊലീസ്‌ ഓഫീസറുടെ വേഷമാണ്‌ ബാബുരാജിന്റേത്‌. മൂന്ന്‌ ബാലതാരങ്ങളും സിനിമയിലുണ്ട്‌.

തിലകരാജ്‌ തന്നെയാണ്‌ സിനിമയ്‌ക്ക്‌ തിരക്കഥയും ഒരുക്കുന്നത്‌. അവയവദാനത്തിന്റേയും സന്ദേശം കൂടി സിനിമ നല്‍കുന്നുണ്ടെന്ന്‌ സംവിധായകന്‍ പറഞ്ഞു.
മഴയറിയാതെ: ശ്വേത ഒരു ഹോമിയോ ഡോക്‌ടറാകുന്നുമഴയറിയാതെ: ശ്വേത ഒരു ഹോമിയോ ഡോക്‌ടറാകുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക