Image

ഡോ.യൂയാക്കീം മാര്‍ കുറിലോസ് എപ്പിസ്‌ക്കോപ്പയുടെ അറുപതാം പിറന്നാള്‍ ആഘോഷിച്ചു.

പി.പി.ചെറിയാന്‍ Published on 26 November, 2011
ഡോ.യൂയാക്കീം മാര്‍ കുറിലോസ് എപ്പിസ്‌ക്കോപ്പയുടെ അറുപതാം പിറന്നാള്‍ ആഘോഷിച്ചു.

കുന്നംകുളം(തൃശ്ശൂര്‍)ഡാളസ് : നോര്‍ത്ത് അമേരിക്കാ- യൂറോപ്പ് മാര്‍ത്തോമാ മുന്‍ഭദ്രാസനാധിപന്‍ റൈറ്റ് റവ.ഡോ. യൂയാക്കീം മാര്‍ കുറിലോസ് എപ്പിസ്‌ക്കോപ്പായുടെ അറുപതാം പിറന്നാള്‍ ജന്മസ്ഥലമായ തൃശ്ശൂര്‍ കുന്നംകുളം ആര്‍ത്താറ്റ് മാര്‍ത്തോമാ പള്ളിയില്‍ ലളിതമായ ചടങ്ങുകളോടെ നവം.25 വെള്ളിയാഴ്ച ആഘോഷിച്ചു.

കുന്നംകുളം ചീരന്‍വീട്ടില്‍ ഇട്ടിമാണി ഇട്ട്യച്ചന്‍ കുഞ്ഞിന്റേയും, സാറാമ്മയുടേയും മകനായി 1951 നവംബര്‍ 25നായിരുന്നു അഭിവന്ദ്യ തിരുമേനിയുടെ ജനനം.

ജന്മദിനത്തോടനുബന്ധിച്ചു രാവിലെ ആര്‍ത്താറ്റ് മാര്‍ത്തോമാ ഇടവകയില്‍ എത്തിച്ചേര്‍ന്ന യൂയാക്കീം തിരുമേനിയെ ഇടവകവികാരിയും, സെന്ററില്‍ നിന്നും എത്തിചേര്‍ന്ന പട്ടക്കാരും, ചേര്‍ന്ന് സ്വീകരിച്ചു.
രാവിലെ 8മണിക്ക് ആരംഭിച്ച വിശുദ്ധ കുര്‍ബ്ബാനക്ക് കുറിലോസ് തിരുമേനി മുഖ്യകാര്‍മ്മികത്വം വഹിച്ചു. അടൂര്‍ മലേഷ്യ സിംഗപ്പൂര്‍ ഭദ്രാസനാധിപന്‍ റൈറ്റ് റവ.ജോസഫ് മാര്‍ ബര്‍ണബാസ്, പട്ടക്കാര്‍ തുടങ്ങിയവര്‍ സഹകാര്‍മ്മികരായിരുന്നു.

വിശുദ്ധ കുര്‍ബ്ബാനക്കുശേഷം നടന്ന ലളിതമായ സ്വീകരണ ചടങ്ങില്‍ ഇടവകവികാരി റവ.പോള്‍ തോമസ് തിരുമേനിക്ക് സ്വാഗതമാശംസിച്ചു. തുടര്‍ന്ന് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ട് ജോസഫ് മാര്‍ ബര്‍ണബാസ് തിരുമേനി, ചുങ്കത്തറ മാര്‍ത്തോമ കോളേജ് മുന്‍ പ്രിന്‍സിപ്പാള്‍ പി.അലക്‌സാണ്ടര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കുന്ദംകുളം മുന്‍സിപ്പല്‍ ചെയര്‍മാന്‍ ടി.എസ് സുബ്രമണ്യന്‍ തിരുമേനിക്ക് ബൊക്കെ നല്‍കി ആദരിച്ചു.

ജന്മദിന കേക്ക് മുറിച്ചു മാതാവിനു നല്‍കിയശേഷം എല്ലാവര്‍ക്കും തിരുമേനി മധുരം വിതരണം ചെയ്തു.
ഇടവകജനങ്ങളും, പട്ടക്കാരും, സാമൂഹ്യ-സാംസ്‌ക്കാരികപ്രവര്‍ത്തകരും നല്‍കിയ സ്‌നേഹ സമ്പന്നമായ സ്വീകരണത്തിന് ഹൃദയത്തിന്റെ ഭാഷയില്‍ തിരുമേനി നന്ദി രേഖപ്പെടുത്തി.

ഗായക സംഘത്തിന്റെ ജന്മദിനാശംസാ ഗാനാലാപനത്തിനു ശേഷം ഇടവക സെക്രട്ടറിയും കുന്നംകുളം മുന്‍സിപ്പല്‍ കൗണ്‍സിലറുമായ സി.വി. ബേബി പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി പറഞ്ഞു. അടൂര്‍ മാവേലിക്കര ഭദ്രാസന സെക്രട്ടറി റവ. അലക്‌സാണ്ടര്‍ തോമസ്, റവ.ഷാജി തോമസ്, റവ. ജോണ്‍ ജോര്‍ജ്ജ്, റവ.ഡേവിഡ് ഡാനിയേല്‍, റവ.ജോസി ജോസ്, റവ.സുബി പള്ളിച്ചിറ, റവ.ജോണ്‍ ഫിലിപ്പ്, റവ.പി.വൈ മാത്യൂ തുടങ്ങിയപട്ടക്കാര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഡോ.യൂയാക്കീം മാര്‍ കുറിലോസ് എപ്പിസ്‌ക്കോപ്പയുടെ അറുപതാം പിറന്നാള്‍ ആഘോഷിച്ചു.ഡോ.യൂയാക്കീം മാര്‍ കുറിലോസ് എപ്പിസ്‌ക്കോപ്പയുടെ അറുപതാം പിറന്നാള്‍ ആഘോഷിച്ചു.ഡോ.യൂയാക്കീം മാര്‍ കുറിലോസ് എപ്പിസ്‌ക്കോപ്പയുടെ അറുപതാം പിറന്നാള്‍ ആഘോഷിച്ചു.ഡോ.യൂയാക്കീം മാര്‍ കുറിലോസ് എപ്പിസ്‌ക്കോപ്പയുടെ അറുപതാം പിറന്നാള്‍ ആഘോഷിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക