Image

ആകാശ പറവകള്‍ : ജെസി സിബി

ജെസി സിബി Published on 26 November, 2011
ആകാശ പറവകള്‍ : ജെസി സിബി
തിരക്കേറുന്ന റയില്‍വേ-
സ്റ്റേഷനരികെ ഇരിക്കുന്ന
വൃദ്ധയാചകരുടെ
ദീനരോദനം ശ്രവിക്കാതെ
കടന്നുപോകുന്ന അപരിചിതരേ…
ഒന്നു തിരിഞ്ഞുനോക്കണെ.
നിങ്ങളെ നോക്കി
കൈകള്‍ നീട്ടുന്ന, യാചകരുടെ
ദീനരോദനം കേള്‍ക്കുവാന്‍ .

ദയനീയമാം അവരുടെ-
മുഖഭാവം കണ്ടിട്ടും
കണ്ടില്ലെന്നു നടിച്ച്
കടന്നു പോകല്ലേ….
കടന്നു പോകല്ലേ…

വിധിയവരെ
നിരാശ്രയരാക്കി
നിര്‍ദ്ധനരാക്കി.

അവരുടെ ഒട്ടിയവയറിലെ
നീറ്റല്‍ ആരറിയുന്നു.
ഉണ്ടുനിറഞ്ഞവനുണ്ടോ
വിശപ്പിന്‍ വിലയറിയുന്നു.

ആരേലുമൊക്കെ നല്‍കുന്ന
ചില്ലിക്കാശുകള്‍
പെറുക്കിക്കൂട്ടിയവര്‍
ചായക്കടകള്‍ തോറും
കയറിയിറങ്ങുന്നു.
അന്നന്നുവേണ്ടുന്ന ഭോജനം
ഭുജിച്ചിടാന്‍.

ഇവരാണ് ആകാശപറവകള്‍
അവര്‍ വിതയ്ക്കുന്നില്ല-
കൊയ്യുന്നില്ല
കളപ്പുരകളില്‍ സൂക്ഷിക്കുന്നില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക