Image

എസ്‌.ബി ആന്‍ഡ്‌ അസംപ്‌ഷന്‍ കോളജ്‌ പൂര്‍വ്വ വിദ്യാര്‍ത്ഥി കുടുംബ സംഗമം സമാപിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 26 November, 2011
എസ്‌.ബി ആന്‍ഡ്‌ അസംപ്‌ഷന്‍ കോളജ്‌ പൂര്‍വ്വ വിദ്യാര്‍ത്ഥി കുടുംബ സംഗമം സമാപിച്ചു
ന്യൂയോര്‍ക്ക്‌: ചങ്ങനാശ്ശേരി എസ്‌. ബി കോളജിലേയും അസംപ്‌ഷന്‍ കോളജിലേയും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സംഘടന നോര്‍ത്ത്‌ അമേരിക്കന്‍ ചാപ്‌റ്ററിന്റെ `പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം 2011' നവംബര്‍ 19-ന്‌ ശനിയാഴ്‌ച ന്യൂയോര്‍ക്കില്‍ വെച്ച്‌ നടന്നു. ന്യൂയോര്‍ക്കിലെ വെസ്റ്റ്‌ നയാക്കിലുള്ള ക്ലാര്‍ക്‌സ്‌ ടൗണ്‍, റിഫോംമ്‌ഡ്‌ ചര്‍ച്ച്‌ ഹാളിലാണ്‌ പരിപാടികള്‍ അരങ്ങേറിയത്‌.

വൈകിട്ട്‌ അഞ്ചുമണിയോടെ ആരംഭിച്ച സംഗമത്തില്‍ നൂറേലേറെ പേര്‍ പങ്കെടുത്തു. ജെയിംസ്‌ മുക്കാടന്‍, ജെയിന്‍ ജേക്കബ്‌, അനിയന്‍ ജോര്‍ജ്‌, സിജി ജോര്‍ജ്‌, ടോം പെരുമ്പായില്‍ എന്നിവരാണ്‌ സംഗമത്തിന്‌ നേതൃത്വം നല്‍കിയത്‌.

വീറ്റിയോസ്‌ ഫണ്ട്‌ സര്‍വീസ്‌ ചെയര്‍മാന്‍ ശ്രീധര്‍ മേനോന്‍ `സമകാലിക ആഗോള സാമ്പത്തിക വീക്ഷണവും വികസിത-വികസ്വര സമ്പദ്‌ വ്യവസ്ഥകള്‍ക്കുമേല്‍ അതിന്റെ പ്രഭാവവും' എന്ന വിഷയത്തെ ആസ്‌പദമാക്കി നടന്ന പ്രഭാഷണം ഏറെ ശ്രദ്ധനേടി. റോക്ക്‌ലാന്റ്‌ കൗണ്ടി ലെജിസ്ലേച്ചന്‍ ആനി പോള്‍ കുടുംബസംഗമം 2011-ലെ വിശിഷ്‌ടാതിഥിയായിരുന്നു. ആനി പോളിന്റെ സാന്നിധ്യം കുടുംബ സംഗമം 2011-ന്‌ കൂടുതല്‍ കരുത്തേകി.

സംഗമത്തില്‍ എത്തിയ കുടുംബാംഗങ്ങളെ പരസ്‌പരം പരിചയപ്പെടുത്തിയതും, പഴയകാല കോളജ്‌ സംഭവങ്ങള്‍ പങ്കുവെച്ചതും നല്ല അനുഭവമായിരുന്നുവെന്നും, അത്‌ തങ്ങളെ കഴിഞ്ഞകാല കലാലയ ജീവിതത്തിലേക്ക്‌ കൂട്ടിക്കൊണ്ടുപോയതായും സംഘാടകര്‍ വിലയിരുത്തി. സിജി ജോര്‍ജായിരുന്നു ഇതിന്റെ അവതാരകന്‍.

കുട്ടികള്‍ അവതരിപ്പിച്ച ഗാനവും, ഡാന്‍സും കുടുംബസംഗമം 2011 ന്‌ കൂടുതല്‍ മിഴിവേകി.

യോഗത്തില്‍ അടുത്തവര്‍ഷത്തേക്കുള്ള ഭാരവാഹികളേയും തെരഞ്ഞെടുത്തു. ജെയിന്‍ ജേക്കബിനെ പ്രസിഡന്റായും, ജെയിംസ്‌ മുക്കാടന്‍ (വൈസ്‌ പ്രസിഡന്റ്‌), സിജി ജോര്‍ജ്‌ (സെക്രട്ടറി), റാണി പന്തപ്പാട്ട്‌ (ട്രഷറര്‍) എന്നിവാണ്‌ പുതിയ ഭാരവാഹികള്‍.

എല്ലാവര്‍ഷവുമുള്ളതുപോലെ കൂട്ടായ്‌മകള്‍ കൂടുതല്‍ പേരെ പങ്കുടുപ്പിച്ച്‌ നടത്തണമെന്ന തീരുമാനത്തോടെ വൈകീട്ട്‌ 10 മണിക്ക്‌ കുടുംബസംഗമം 2011-ന്‌ തിരശ്ശീല വീണു. സെബാസ്റ്റ്യന്‍ ആന്റണി ഇടയത്ത്‌ അറിയിച്ചതാണിത്‌.
എസ്‌.ബി ആന്‍ഡ്‌ അസംപ്‌ഷന്‍ കോളജ്‌ പൂര്‍വ്വ വിദ്യാര്‍ത്ഥി കുടുംബ സംഗമം സമാപിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക