Image

സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌ കാലിഫോര്‍ണിയ അനുശോചിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 26 November, 2011
സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌ കാലിഫോര്‍ണിയ അനുശോചിച്ചു
ലോസാഞ്ചലസ്‌ (കാലിഫോര്‍ണിയ): മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭാ മെത്രാപ്പോലീത്ത അഭിവന്ദ്യ ഇയ്യോബ്‌ മാര്‍ പീലെക്‌സിനോസ്‌ മെത്രാപ്പോലീത്തയുടെ ദേഹവിയോഗത്തില്‍ സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌ കാലിഫോര്‍ണിയ അനുശോചിച്ചു. അനുസ്‌മരണ ശുശ്രൂഷാനന്തരം നടന്ന യോഗത്തില്‍ അഭിവന്ദ്യ തോമസ്‌ മാര്‍ അത്തനാസിയോസ്‌ അധ്യക്ഷതവഹിച്ചു. ഇടവക വികാരി ഫാ. യോഹന്നാന്‍ പണിക്കര്‍, ഇടവക സെക്രട്ടറി റോയി വര്‍ഗീസ്‌ എന്നിവര്‍ അനുശോചന സന്ദേശം അറിയിച്ചു.

സഭയുടെ ആകമാന വളര്‍ച്ചയില്‍ ഒരു വലിയ പങ്കുവഹിച്ച തിരുമേനിയുടെ അസാമാന്യ ഭരണ നിപുണത അഭിവന്ദ്യ തോമസ്‌ മാര്‍ അത്തനാസിയോസ്‌ എടുത്തുപറഞ്ഞു. ആധുനിക സാങ്കേതികവിദ്യകള്‍ ഉള്‍പ്പെടുത്തി തിരുമേനി ഭരണം നിര്‍വഹിക്കുന്നതിന്‌ ദൃക്‌സാക്ഷിയായിട്ടുണ്ടെന്നും തിരുമേനി അനുസ്‌മരിച്ചു.

സഭയ്‌ക്ക്‌ ഒരു ആത്മീയാചാര്യനെ മാത്രമല്ല, ഒരു വാഗ്മിയേയും, പണ്‌ഡിതനേയുംകൂടിയാണ്‌ നഷ്‌ടമായിരിക്കുന്നതെന്ന്‌ ഫാ. യോഹന്നാന്‍ പണിക്കര്‍ അദ്ദേഹത്തിന്റെ അനുസ്‌മരണ പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു.

ഇടവകയ്‌ക്കുവേണ്ടി സെക്രട്ടറി റോയി വര്‍ഗീസ്‌ അനുശോചനം അറിയിച്ചു. വിന്‍സണ്‍ ചീക്കന്‍പാറയില്‍ അറിയിച്ചതാണിത്‌.
സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌ കാലിഫോര്‍ണിയ അനുശോചിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക