Image

അമേരിക്കന്‍ മലയാളികളുടെ ഹൃദയതുടിപ്പുകളുമായി ഫൊക്കാനാ സുവനീര്‍ പ്രകാശനം ചെയ്തു.

അനില്‍ പെണ്ണുക്കര Published on 10 July, 2014
അമേരിക്കന്‍ മലയാളികളുടെ ഹൃദയതുടിപ്പുകളുമായി ഫൊക്കാനാ സുവനീര്‍ പ്രകാശനം ചെയ്തു.
ചിക്കാഗോ: നിരന്തരമായി ആശയ വിസ്‌ഫോടനത്തിനുള്ള വേദി ഒരുക്കി ഫൊക്കാന അക്ഷരലോകത്തും സജീവമായി. ഫൊക്കാനായുടെ 16-മത് ദേശീയ കണ്‍വന്‍ഷനോടനുബന്ധിച്ച് ഫൊക്കാനാ പുറത്തിറക്കിയ സുവനീര്‍ സാഹിത്യഭംഗികൊണ്ടും, സാംസ്‌കാരിക ഔന്നത്യം കൊണ്ടും ശ്രദ്ധേയമാകുന്നു.

കേരള നോര്‍ക്ക-റൂട്‌സ് മന്ത്രി ഡോ.കെ.സി.ജോസഫ് മുന്‍മന്ത്രി ബിനോയ് വിശ്വത്തിന് നല്‍കി ഫൊക്കാനാ കണ്‍വന്‍ഷനില്‍ വച്ച് പ്രകാശനം ചെയ്ത സുവനീറിന്റെ അണിയറ ശില്പി അഡ്വ.രതീദേവിയാണ്. എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ രതീദേവിയുടെ മേല്‍നോട്ടത്തില്‍ രൂപംകൊണ്ട് ഈ അക്ഷരജാലകത്തില്‍ അമേരിക്കന്‍ മലയാളി എഴുത്തുകാരുടേയും, കേരളത്തിലെ എഴുത്തുകാരുടെയും രചനകള്‍ ഉള്‍കൊള്ളിച്ചിട്ടുണ്ട്. കൂടാതെ കഴിഞ്ഞ രണ്ട് വര്‍ഷത്തെ ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങളുടെ ആകെ തുകയായി ഈ സുവനീറിനെ വീക്ഷിക്കാം.

ഫൊക്കാനാ കണ്‍വന്‍ഷന്‍ വേദിയില്‍ നടന്ന സുവനീര്‍ പ്രകാശന ചടങ്ങില്‍ ഡോ.ബി.ഇഖ്ബാല്‍, പോള്‍ കറുകപ്പിള്ളില്‍ മറിയാമ്മപിള്ള എന്നിവര്‍ സന്നിഹിതരായിരുന്നു.


അമേരിക്കന്‍ മലയാളികളുടെ ഹൃദയതുടിപ്പുകളുമായി ഫൊക്കാനാ സുവനീര്‍ പ്രകാശനം ചെയ്തു.അമേരിക്കന്‍ മലയാളികളുടെ ഹൃദയതുടിപ്പുകളുമായി ഫൊക്കാനാ സുവനീര്‍ പ്രകാശനം ചെയ്തു.അമേരിക്കന്‍ മലയാളികളുടെ ഹൃദയതുടിപ്പുകളുമായി ഫൊക്കാനാ സുവനീര്‍ പ്രകാശനം ചെയ്തു.അമേരിക്കന്‍ മലയാളികളുടെ ഹൃദയതുടിപ്പുകളുമായി ഫൊക്കാനാ സുവനീര്‍ പ്രകാശനം ചെയ്തു.അമേരിക്കന്‍ മലയാളികളുടെ ഹൃദയതുടിപ്പുകളുമായി ഫൊക്കാനാ സുവനീര്‍ പ്രകാശനം ചെയ്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക