Image

അനിയന്‍ ജോര്‍ജ്, അനിയനല്ല; ചേട്ടനാണ്-

ജോ പേരാവൂര്‍ Published on 10 July, 2014
അനിയന്‍ ജോര്‍ജ്, അനിയനല്ല; ചേട്ടനാണ്-
അനിയന്‍ ജോര്‍ജ്!പേര് കേട്ടപ്പോള്‍ ആദ്യം ആശ്ചര്യം തോന്നി.പിന്നെ ഇഷ്ടവും.ഇങ്ങ് അകലെ വടക്കേ മലബാറുകാര്‍ക്ക് അനിയന്‍ സഹോദര്യം തുളുമ്പുന്ന സ്‌നേഹവാത്സല്യമാണ്.തെക്ക് ആ പദത്തിനു പേരിനോളം വലിപ്പമുണ്ടെന്നറിഞ്ഞപ്പോള്‍ ആകാംഷയേറി.പിന്നെ ആ പേരുകാരനെ തേടിയുള്ള യാത്രയായിരുന്നു.സ്‌നേഹവും ഇഷ്ടവും ആകാംഷയും പേറിയുള്ള യാത്ര...  
കേട്ടറിഞ്ഞ പേര് തൊട്ടടുത്തെത്തുന്നത് അഞ്ചു വര്‍ഷം മുമ്പാണ്.കൃത്യമായി പറഞ്ഞാല്‍ ന്യൂജേഴ്‌സിയില്‍ മലയാളി അസോസിയേഷനുകളുടെ ഓണാഘോഷ പരിപാടിക്കിടെ വച്ച്.അടുത്ത സുഹൃത്ത് കൊട്ടാരക്കര സ്വദേശിയും അമേരിക്കയിലെ കോണ്‍ട്രാക്ടറുമായ മധു രാജനാണ് എനിക്ക് അനിയന്‍ ജോര്‍ജിനെ പരിചയപ്പെടുത്തിത്തന്നത്.'അമേരിക്കന്‍ മലയാളികള്‍ക്കിടയിലെ സുമുഖ വ്യക്തിത്വം'എന്ന അഭിസംബോധനയോടെയാണ് മധു അനിയനെ പരിചയപ്പെടുത്തിയത്.അതിശയം തോന്നിയില്ല.കാരണം ചുറുചുറുക്കുള്ള യുവത്വവുമായി അയാള്‍ സദാ സമരസപ്പെട്ടിരുന്നു. സംസാരത്തിനിടെ മുഖത്ത് മായാതെകിടക്കുന്ന പ്രസന്നത എന്നെ വളരെയേറെ ആകര്‍ഷിച്ചു. മനസില്‍ കുടിയേറിയ അനിയനെന്ന ഇഷ്ടം അപ്പോള്‍ ചേട്ടനോളം ഉയര്‍ന്നു.
ആം ആദ്മി പാര്‍ട്ടിയുടെ അമേരിക്കയിലെ കേരള ഘടകത്തിന്റെ രൂപീകരണ വേളയിലാണ് ഞാന്‍ അനിയനുമായി കൂടുതല്‍ അടുത്തിടപഴകിയത്.ആ വ്യക്തി മികച്ച ഒരു സംഘാടകനാണെന്ന് അന്നെനിക്കു ബോധ്യമായി.കാരണം ഏറ്റെടുക്കുന്ന ഉത്തരവാദത്വങ്ങള്‍ ഭംഗിയോടെയും ആത്മാര്‍ഥതയോടെയും ചെയ്യുന്നു.എത്രമാത്രം വലിയ പ്രതിസന്ധികളെയും പുഞ്ചിരിയോടെ തരണം ചെയ്യുന്നു.ഏറ്റെടുത്ത കാര്യങ്ങള്‍ വിജയത്തിലെത്തിക്കാനുള്ള അപാരകഴിവ് അനിയനു മാത്രം അവകാശപ്പെട്ടതായിരുന്നു.അതുകൊണ്ട് മാത്രമാണ് വിരലിലെണ്ണാവുന്ന ആളുകളുമായി തുടങ്ങിയ ആം ആദ്മിയുടെ കേരള-അമേരിക്ക ഘടകം വന്‍വിജയമായതും പ്രവര്‍ത്തന മേഖല വിപുലമാക്കിയതും. 
അടുത്തിടെ ഫിലാഡല്‍ഫിയായില്‍ നടന്ന ഫോമയുടെ നാലാമത് അന്താരാഷ്ട്ര കണ്‍വന്‍ഷനില്‍ ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ എ്യൂിക്ക് അവസരം ലഭിച്ചു.കണ്‍വന്‍ഷന്‍ ചെയര്‍മാനായിരുന്നു അനിയന്‍ ജോര്‍ജ്.ഫോമയുടെ സ്ഥാപക സെക്രട്ടറിയായ അനിയനു എല്ലാം സുപരിചിതം. അമേരിക്കയില്‍ പരന്നു കിടക്കുന്ന പ്രവാസികളെല്ലാം അനിയന്റെ അടുത്ത സുഹൃത്തുക്കള്‍. കണ്‍വന്‍ഷനെത്തുന്നരുടെ കണ്‍കോണിലും അനിയന്‍ നല്‍കിയ ചിരകാല സൗഹൃദം. ആശ്ചര്യപ്പെട്ടുപോയി! ഇത്രമാത്രം സുഹൃത്തക്കളെ നേടാന്‍ ഒരാള്‍ക്ക് എങ്ങനെ സാധിക്കും.ഉത്തരം ഉടനടി ലഭിച്ചു.'ഞങ്ങള്‍ക്കെല്ലാം ഇവന്‍ സ്വന്തം അനിയനെന്ന' ഡാലസിലെ ഒരു അച്ചായന്റെ അഭിപ്രായം കേട്ടപ്പോള്‍.
ഫോമാ കണ്‍വന്‍ഷനിലെ അനിയന്‍ ജോര്‍ജെന്ന താരപരിവേഷം പിന്നീട് എനിക്കു മുന്നില്‍ വ്യത്യസ്ഥനാകുകയായിരുന്നു.ഫോമാ കണ്‍വന്‍ഷ്യൂില്‍ എല്ലാം അനിയനായിരുന്നു.സമ്മേളന നടത്തിപ്പിനും ഒരുക്കങ്ങള്‍ക്കും മുമ്പന്തിയില്‍. കണ്‍വന്‍ഷനില്‍ ചില ചെറിയ പ്രശ്‌നങ്ങളുമായി ആളുകള്‍ അനിയനെ സമീപിക്കുമ്പോള്‍ തോളില്‍ തട്ടി സമാശ്വസിപ്പിച്ചു പ്രശ്‌ന പരിഹാരം നിര്‍ദേശിക്കുമ്പോള്‍ അനിയന്‍ പോലും അറിയാതെ വളരുന്ന താരപരിവേഷം എന്നെ അത്ഭുതപ്പെടുത്തി. 
ഉത്തരവാദത്വങ്ങള്‍ ഏറ്റെടുക്കാതെ പലരും മാറിനിന്നപ്പോള്‍ സാമ്പത്തിക-സമയ നഷ്ടങ്ങള്‍ നോക്കാതെ എല്ലാം അനിയന്‍ സ്വയം ഏറ്റെടുത്തു.സഹപ്രവര്‍ത്തകരും അനിയന്റെ ഇടപെടല്‍ സസന്തോഷം അംഗീകരിച്ചപ്പോള്‍ കണ്‍വന്‍ഷന്റെ വന്‍വിജയത്തിന് അത് കാരണമായി.58 അംഗ സംഘടനകളുടെ പിന്‍ബലവുമായി അമേരിക്കയിലെ മലയാളികളുടെ എറ്റവും വലിയ സമ്മേളനമായി ഫോമാ കണ്‍വന്‍ഷന്‍ മാറിയപ്പോള്‍ അത് അനിയന്‍ ജോര്‍ജിന്റേതു കൂടുയുള്ള വിജയമായി മാറി.2018 ല്‍ നടക്കാനിരിക്കുന്ന ഫോമയുടെ ആറാമത് കണ്‍വന്‍ഷന്‍ എവിടെവച്ചു നടന്നാലും അനിയന്‍ ജോര്‍ജ് പ്രസിഡന്റാകണമെന്ന അഭിപ്രായം ഉയര്‍ന്നുവന്നതിന്റെ പൊരുള്‍ ഇതൊക്കെയായിരുന്നു. 
പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള അനിയന്‍ ജോര്‍ജിന്റെ കഴിവാണ് എന്നെ അത്ഭുതപ്പെടുത്തിയത്. എല്ലാം സമചിത്തതയോടെ കൈകാര്യം ചെയ്യാനുള്ള പ്രത്യേക കഴിവ്.അത് വലിയ ഗുണമായി തന്നെയാണ് ഞാന്‍ കരുതിയത്.ഫോമയുടെ എല്ലാ സെഷനുകളുടേയും വിജയത്തിനും ജനപങ്കാളിത്തത്തിനുമായി രാപ്പകല്‍ ഓടി നടക്കുമ്പോള്‍പോലും കണ്‍വന്‍ഷനെത്തുന്ന എല്ലാ സുഹൃത്തുക്കളേയും അദ്ദേഹം ഒരുപോലെ പരിഗണിച്ചു.എല്ലാവരോടുമുള്ള ക്ഷേമാന്വേഷണങ്ങളും ഓര്‍മപുതുക്കലും ഒരു വലിയ ജനപ്രിയ നേതാവിന്റെ പരിവേഷമാണ് അനിയന് നല്‍കിയത്. ഫോമയില്‍ ഔദ്യോഗിക സ്ഥാനമാനങ്ങളൊന്നുമില്ലങ്കിലും നിര്‍ണായക തീരുമാനങ്ങള്‍ എടുക്കുന്നതില്‍ അനിയനുള്ള പങ്കാളിത്തം നിസ്തുലമായിരുന്നു.
കാലിഫോര്‍ണിയ മുതല്‍ ബോസ്റ്റണ്‍വരെ നീണ്ടുകിടക്കുന്ന ഇന്ത്യന്‍ കമ്യൂണിറ്റിയുമായുള്ള അടുത്ത സൗഹൃദമാണ് അനിയന്റെ മുതല്‍ക്കൂട്ടെന്നു ഞാന്‍ കണ്ടറിഞ്ഞു.പ്രവാസി മലയാളികളുടെ ഏതു പ്രശ്‌നങ്ങളിലും യാതൊരു മടിയും കൂടാതെ ഇടപെടുവാനുള്ള സന്‍മനസാണ് ഈ ബ്രഹത് സൗഹൃദത്തിനു നിദാനം.എന്ത് ആവശ്യത്തിന് അനിയനെ സമീപിച്ചാലും സന്തോഷത്തോടെ ഏറ്റെടുക്കും. സഹായമാണെങ്കിലും സൗഹൃദമാണെങ്കിലും അനിയനതില്‍ വ്യത്യസ്ഥതയില്ല. എല്ലാവരെയും ഒന്നായി കാണുന്ന വലിയ മനസാണ് അദ്ദേഹത്തെ കൂടുതല്‍ കര്‍മനിരതനാക്കുന്നത്. ഫോമാ കണ്‍വന്‍ഷനില്‍ പങ്കെടുത്തവര്‍ക്ക് ഇത് ദൃശ്യമായതാണ്.അതുകൊണ്ടാണ് എല്ലാവരും അനിയന് പിന്തുണ പ്രഖ്യാപിച്ചതും ഫോമയുടെ ഇനിയുള്ള കാലത്തെ സാരഥിയാകണമെന്ന് ആവശ്യപ്പെട്ടതും.പക്ഷെ സ്ഥാനമാനങ്ങള്‍ക്കു പിറകെ പോകാത്ത അനിയന്‍ സന്തോഷപൂര്‍വം ആവശ്യങ്ങളെ നിരസിക്കുകയും ഫോമയ്ക്ക് ആവശ്യമുള്ളപ്പോള്‍ ഞാനുണ്ടാകുമെന്നു പ്രഖ്യാപിക്കുകയും ചെയ്തു.ആ മഹാമനസാണ് അനിയനെ മറ്റുള്ളവരില്‍നിന്നും വ്യത്യസ്ഥനാക്കുന്നത്. 
എനിക്ക് ഒരു കാര്യത്തില്‍ ഉറപ്പുണ്ട്, അമേരിക്കയിലെ മലയാളി ചരിത്രത്തെക്കുറിച്ചു ആരെങ്കിലും എഴുതിയാല്‍ അതിലൊരു പ്രമുഖ പരാമര്‍ശം അനിയന്‍ ജോര്‍ജിനായിരിക്കും.
ഏതൊരു പുരുഷന്റെ വിജയത്തിനു പിന്നിലും ഒരു സ്ത്രീയുണ്ടായിരിക്കുമെന്നത് ശരിയാണ്. അനിയന്റെ എറ്റവും വലിയ കരുത്ത് ഭാര്യ സിസി ഈപ്പനാണ്.എല്ലായിപ്പോഴും എനര്‍ജെറ്റിക് ആയി കാണപ്പെടാറുള്ള സിസിയാണ് അനിയനെ കൂടുതല്‍ കര്‍മനിരതനാകാന്‍ പ്രേരിപ്പിക്കുന്നത്.പല പ്രതിസന്ധി ഘട്ടങ്ങളിലും വളരെ ക്രിയാത്മകമായി ഇടപെടുന്ന സിസിയുടെ സമീപനം അനിയന്റെ വന്‍വിജയങ്ങള്‍ക്കു പിന്നിലെന്നു വിശേഷിപ്പിച്ചാലും തെറ്റുപറയാനാകില്ല.ഫോമാ കണ്‍വന്‍ഷനില്‍ ചില പ്രതിസന്ധിഘട്ടങ്ങളുണ്ടാകുമ്പോള്‍ സിസിയുമായി അനിയന്‍ കൂടിയാലോചിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.പിന്നീട് അനിയനെടുക്കുന്ന തീരുമാനങ്ങള്‍ വളരെ വിജയകരവും ക്രിയാത്മകവുമായിരിക്കും. 
അനിയന്‍ ജോര്‍ജിലെ പൊതുപ്രവര്‍ത്തകന്റെ സവിശേഷതയാണ് മറ്റൊരു കാര്യം. അര്‍പ്പണ ബോധവും സത്യസന്ധതയും ഉള്‍ച്ചേര്‍ന്നുള്ള അനിയന്റെ നേതൃപാടവം അപാരമാണ്. ഏതുപ്രശ്‌നത്തെയും വളരെ തന്‍മയത്തത്തോടെ സമീപിക്കുകയും ക്രിയാമകമായി ഇടപെട്ടു ഞൊടിയിടയില്‍ പരിഹരിക്കുന്ന ഗുണം ജനസമ്മതനായ നേതാവിലേ ഞാന്‍ കണ്ടിട്ടുള്ളൂ. അതുകൊണ്ട് സമര്‍ഥിക്കാം അനിയന്‍ ജോര്‍ജ് വലിയ ഒരു നേതാവ് തന്നെയാണ്. അമേരിക്കയിലെ എറ്റവും ജനസമ്മതിയുള്ള വ്യക്തി അനിയനാണെന്നു പറയുന്നതിലും തെറ്റില്ല.ജന്‍മനാടിനുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന അതിയായ ആഗ്രഹവും അനിയന്റെ സാര്‍വത്രിക ജനസമ്മതിക്കു കാരണമാകുന്നു.എല്ലാവരും ഒരുമിച്ചു പോകണമെന്ന മനഃസ്ഥിതിക്കാരനാണ് അനിയന്‍ ജോര്‍ജ്. സന്തോഷമാണെങ്കിലും ദുഃഖമാണെങ്കിലും അത് ഒരുമിച്ചനുഭവിക്കണമെന്ന ചിന്താഗതിയാണ് അദ്ദേഹത്തിനുള്ളത്.ചെറിയ അഭിപ്രായവത്യാസമോ ശത്രുതയോപോലും അദ്ദേഹത്തെ കൂടുതല്‍ ദുഃഖിതനാക്കും.
അമേരിക്കന്‍ മലയാളികളുടെ സ്വപ്‌ന സാക്ഷാത്കാരത്തിലേക്കുള്ള പ്രയാണത്തിനിടയില്‍ സംഭവിച്ച ഫോമാ-ഫൊക്കാന പിളര്‍പ്പാണ് അനിയനെ കൂടുതല്‍ തളര്‍ത്തിയ സമകാലീന സംഭവമെന്നു തോന്നുന്നു.പിളര്‍പ്പ് കഴിഞ്ഞു വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ആ ദുഃഖത്തില്‍നിന്നും അനിയനിന്നും മുക്തനായിട്ടില്ല. പിളര്‍പ്പു നല്‍കിയ വേദനയും പ്രയാസവും ഈയിടെ നടന്ന ഫോമാ കണ്‍വന്‍ഷനിടെയും അദ്ദേഹം പങ്കുവയ്ക്കുന്നതു കേട്ടു.
മികച്ച രാഷ്ട്രീയ ബോധവും അനിയന്‍ ജോര്‍ജിനെ വ്യത്യസ്ഥനാക്കുന്നു.ഇന്ത്യന്‍ രാഷ്ട്രീയ മേഖലയുടെ അപചയത്തില്‍നിന്നും പിറവിയെടുത്ത ആംആദ്മി പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനാകുന്നതങ്ങനെയാണ്.അഴിമതിയും സ്വജനപക്ഷാപേദവും പൊറുക്കാന്‍ കഴിയാത്ത കുറ്റമാണെന്നും ഈ ചിന്തകള്‍ മുന്നോട്ടുവയ്ക്കുന്ന അരവിന്ദ് കേ്ജരിവാളിനും ആംആദ്മിക്കുമൊപ്പം ഞാനുണ്ടാകുമെന്നു പ്രഖ്യാപിക്കുകയും ചെയ്തത് അനിയന്റെ ഉറച്ച രാഷ്ട്രീയബോധം ഒന്നുകൊണ്ടു മാത്രമാണ്.കേരളത്തിലെ ഇടതു-വലതു കക്ഷികളോടു സൗഹൃദം പുലര്‍ത്തുന്നുണ്ടെങ്കിലും അവരുടെ ദുഷ്‌ചെയ്തികളെ തുറന്നെതിര്‍ക്കാന്‍ അനിയന്‍ മടികാണിക്കാറില്ല.കേരളത്തിലെ വലിയ രാഷ്ട്രീയ നേതാക്കളോട് അടുത്ത സൗഹൃദം പുലര്‍ത്തുന്ന അനിയനില്‍ സത്യവും നീതിയും ഉള്‍ച്ചേര്‍ന്ന രാഷ്ട്രീയ നീതി ആവശ്യമാണെന്ന പക്ഷമാണ് ഉള്ളതെന്നു തോന്നുന്നു.ഒരു കാര്യത്തില്‍ എ്യൂിക്ക് ഉറപ്പുണ്ട് അനിയന്‍ ജോര്‍ജ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ചിരുന്നെങ്കില്‍ സംശുദ്ധനായ ഒരു രാഷ്ട്രീയ പ്രവര്‍ത്തകനെ ജന്‍മ നാടിനു ലഭിക്കുമായിരുന്നു.സിനിമ-രാഷ്ട്രീയ-മത-ബ്യൂറോക്രാറ്റിക് ബന്ധങ്ങളെക്കാളുപരി വ്യക്തി ഗുണവും അര്‍പ്പണ ബോധവുമാണ് ഒരാളെ നേതാവാക്കുന്നതെങ്കില്‍ അവിടെ അനിയന്‍ ജോര്‍ജിനായിരിക്കും ഒന്നാംസ്ഥാനം.
'അനിയന്‍ ജോര്‍ജേ നേതാവേ ധീരതയോടെ നയിച്ചോളൂ'എന്ന മുദ്രാവാക്യം എവിടെയെങ്കിലും മുഴങ്ങിയാല്‍ ഞാന്‍ അതിശയിക്കില്ല. കാരണം അത് കാലഘട്ടത്തിന്റെ നീതിയാണ്.സമൂഹത്തിന്റെ വിജയത്തിനായി വിയര്‍പ്പൊഴുക്കിയവനു കാലം നല്‍കുന്ന സമ്മാനമായിരിക്കും അത്. 

(കേരള ടൈംസ് ഡോട്ട് കോമിന്റെ മുന്‍ ചീഫ് എഡിറ്ററും ആംആദ്മി പാര്‍ട്ടി കേരള-യുഎസ് ഘടകത്തിന്റെ കോഓര്‍ഡിനേറ്ററുമാണ് ലേഖകന്‍)

Join WhatsApp News
jose 2014-07-12 12:53:00
അനിയനെ ഒര്തുപോകുന്നു 
john 2014-07-12 12:54:47
നന്നായിട്ടുണ്ട് 
അച്ഛൻകുഞ്ഞച്ഛൻ 2014-07-12 17:46:47
ഒരു കൊച്ചു കുഞ്ഞിന്റെ മുഖമുള്ള അനിയൻ കുഞ്ഞിനു പറ്റിയ പണിയല്ല ഫോമാ പണി. പക്ഷേ ഒരച്ചനാകാനുള്ള സർവ്വ കള്ള ലക്ഷണങ്ങൾ മുഖത്തുണ്ട് താനും അത്കൊണ്ട് ഇപ്പണി വിട്ട് അപ്പണി നോക്കണം എന്നാണു കർത്താവിൽ എന്റെ ആഗ്രഹം
jacob thomas 2014-07-12 21:14:13
പൊതു പ്രവർത്തനം നടത്തി ജീവിതം മുഴുവൻ തീർത്തുകൊണ്ടിരിക്കുന്ന ഒരു വ്യക്തിയാണ് അനിയൻ . കഴിഞ്ഞ 25 കൊല്ലമായി അദ്ദേഹത്തെ ഞങ്ങൾ കണ്ടു കൊണ്ടിരിക്കുകയാണ്....ഒരു കാര്യം ഉറപ്പാണ്. ആപ്പുകാരുടെ കേജ്രിവാളിനെക്കാളും രാഷ്ട്രീയ ജ്ഞാനവും അനുഭവ സമ്പത്തും നേതൃത്വ പാടവും സംഘാടക ശേഷിയും അനിയനുണ്ട് . വരും നാളുകളിൽ അദ്ദേഹം അത് തെളിയിക്കുമെന്നു ഞാൻ ഉറച്ചു വിശ്വസിക്കുന്നു.
സാബു ചിറയിൽ 2014-07-13 07:16:30
അനിയൻ ജോർജ് മികച്ചൊരു സംഘാടകനും വാഗ്മിയും ആയാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഇത്ര അധികം പ്രതികരണങ്ങൾ തന്നെ അദ്ധേഹത്തിന്റെ പൊതുസമ്മിതിക്കു ഉദാഹരണം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക