Image

അടുത്ത പ്രിയദര്‍ശന്‍ പടത്തില്‍ ജയസൂര്യയെ നായകനാക്കുന്നു

Published on 11 July, 2014
അടുത്ത പ്രിയദര്‍ശന്‍ പടത്തില്‍ ജയസൂര്യയെ നായകനാക്കുന്നു
അടുത്തിടെ ഹിന്ദിയിലും മലയാളത്തിലും കാര്യമായ വിജയങ്ങള്‍ ലഭിക്കാതെപോയ സംവിധായകന്‍ പ്രിയദര്‍ശന്‍ അടുത്തപടത്തില്‍ ജയസൂര്യയെ നായകനാക്കുന്നു.
കോമഡി ഗണത്തിലുള്ള ചിത്രത്തിന്‍െറ രചനയും നിര്‍വഹിക്കുന്നത് സംവിധായകന്‍ തന്നെ. നായിക ആരെന്ന് തീരുമാനിച്ചിട്ടില്ല. അതേസമയം, പ്രിയന്‍ ചിത്രങ്ങളിലെ പതിവ് താരങ്ങളായ ഇന്നസെന്‍റ്, നെടുമുടി വേണു, എന്നിവരും മണിയന്‍പിള്ള രാജു, ഹരിശ്രീ അശോകന്‍ തുടങ്ങിയവരും അഭിനയിക്കുന്നു.
മോഹന്‍ലാല്‍ നായകനായ ഹൊറര്‍ കോമഡി ‘ഗീതാഞ്ജലി’യായിരുന്നു അവസാനമിറങ്ങിയ പ്രിയദര്‍ശന്‍ ചിത്രം. ഇത് തിയറ്ററുകളില്‍ വേണ്ടത്ര വിജയം നേടിയിരുന്നില്ല.
അടുത്ത പ്രിയദര്‍ശന്‍ പടത്തില്‍ ജയസൂര്യയെ നായകനാക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക