Image

ഐശ്വര്യയോട്‌ അസൂയയില്ല: സുസ്‌മിതാ സെന്‍

Published on 11 July, 2014
ഐശ്വര്യയോട്‌ അസൂയയില്ല: സുസ്‌മിതാ സെന്‍
ബോളിവുഡിലെ സൂപ്പര്‍ താരം ഐശ്വര്യാ റായിയോട്‌ അസൂയില്ലെന്ന്‌ മുന്‍ മിസ്‌ യൂണിവേഴ്‌സും ബോളിവുഡ്‌ നടിയുമായ സുസ്‌മിതാ സെന്‍ പറഞ്ഞു.

ഐശ്വര്യയും അഭിഷേകും എന്റെ അടുത്ത സുഹൃത്തുക്കളാണ്‌. ഞാന്‍ ഒരിക്കലും ഐശ്വര്യയോട്‌ അസൂയപ്പെട്ടിട്ടില്ല. ഇതൊക്കെ സ്ഥിരം ഗോസിപ്പുകളായി വരുന്ന കാര്യങ്ങളാണെന്നും നടി പറഞ്ഞു.

ഏറെ പ്രതീക്ഷയുള്ള ചിത്രങ്ങളായിരുന്നു ഝാന്‍സി റാണി, ബേനസീര്‍ ഭൂട്ടോ, ക്യൂന്‍ എലിസബത്ത്‌ എന്നിവ. ആദ്യമായി ശ്രമിച്ചത്‌ ഝാന്‍സി റാണിക്കു വേണ്‌ടിയായിരുന്നു. സ്ഥിരം കൊമേഴ്‌സ്യല്‍ സിനിമകള്‍ മടുത്തപ്പോഴാണ്‌ ഇത്തരത്തില്‍ വലിയ കാന്‍വാസിലുള്ള സിനിമകള്‍ക്കു വേണ്‌ടി ഞാന്‍ ഇറങ്ങിത്തിരിച്ചത്‌. ഝാന്‍സി റാണി ഇന്റര്‍നാഷണല്‍ പ്ലാറ്റ്‌ഫോമില്‍ ഒരുക്കാനായിരുന്നു ശ്രമം. `ട്രോയ്‌' പോലെയൊരു ചിത്രം. ഝാന്‍സിയുടെ തിരക്കഥയൊരുക്കാന്‍ ഒരു ടീമിനെ തന്നെ നിയോഗിച്ചു. എന്നിട്ടും ഞാന്‍ ആഗ്രഹിച്ച തരത്തില്‍ ഒരു തിരക്കഥ രൂപപ്പെട്ടു വന്നില്ല. എങ്കിലും ഞാന്‍ പ്രതീക്ഷ കൈവിട്ടിട്ടില്ല. തീര്‍ച്ചയായും ഝാന്‍സി റാണി സംഭവിക്കുക തന്നെ ചെയ്യും.

ബോളിവുഡിലെ ഇതിഹാസ നായിക രേഖയുടെ ജീവിതകഥ സിനിമയാകുമ്പോള്‍ നായികയാവുന്നതും ഞാനാണ്‌. എനിക്ക്‌ വളരെ പ്രതീക്ഷയുള്ള പ്രോജക്‌ടാണത്‌.

ആളുകള്‍ എന്നെ സമീപിക്കാന്‍ കഴിയാറില്ല എന്നൊക്കെ പറയാറുണ്‌ട്‌. പ്രത്യേകിച്ചും പുതിയ സംവിധായകര്‍. പക്ഷെ അതിലൊന്നും കാര്യമില്ല. ഞാന്‍ എപ്പോഴും മുംബൈയില്‍ തന്നെയുണ്‌ട്‌. പക്ഷെ ഇഷ്‌ടമില്ലാത്ത പ്രോജക്‌ടുകളോട്‌ നോ പറയാന്‍ ഇപ്പോള്‍ ഞാന്‍ പഠിച്ചുകഴിഞ്ഞു. ഇവിടെ സുഹൃത്തുക്കളെ നിലനിര്‍ത്താന്‍ വേണ്‌ടി സിനിമ ചെയ്യാന്‍ ഞാനില്ല.
ഐശ്വര്യയോട്‌ അസൂയയില്ല: സുസ്‌മിതാ സെന്‍ഐശ്വര്യയോട്‌ അസൂയയില്ല: സുസ്‌മിതാ സെന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക