Image

ഷിക്കാഗോ സെന്റ്‌ മേരീസില്‍ `സ്ലീപ്പ്‌ അപ്‌നിയ' സെമിനാര്‍ വിജ്ഞാനപ്രദമായി

സാജു കണ്ണമ്പള്ളി Published on 26 November, 2011
ഷിക്കാഗോ സെന്റ്‌ മേരീസില്‍ `സ്ലീപ്പ്‌ അപ്‌നിയ' സെമിനാര്‍ വിജ്ഞാനപ്രദമായി
ഷിക്കാഗോ: സെന്റ്‌ മേരീസ്‌ ക്‌നാനായ ഇടവകയില്‍ മെന്‍ മിനിസ്‌ട്രിയുടെ ആഭിമുഖ്യത്തില്‍ ``സ്ലീപ്പ്‌ അപ്‌നിയ'' എന്ന വിഷയത്തെ ആസ്‌പദമാക്കി സെമിനാര്‍ നടത്തുകയുണ്ടായി. ഡോ. എഡ്‌വിന്‍ കാച്ചപ്പള്ളി യാണ്‌ സെമിനാര്‍ നയിച്ചത്‌. മനുഷ്യര്‍ ഉറങ്ങുമ്പോള്‍ ഉണ്ടായേക്കാവുന്ന പ്രയാസങ്ങളേയും, പ്രശ്‌നങ്ങളേയും കുറിച്ച്‌ വളരെ വിശദമായതും വിജ്ഞാനപ്രദമായതുമായ ഒരു ക്ലാസ്സായിരുന്ന അദ്ദേഹം നയിച്ചത്‌. പ്രസ്‌തുത സെമിനാറില്‍ 250-ഓളം ആളുകള്‍ പങ്കെടുത്തു.

പോള്‍സണ്‍ കുളങ്ങര സെമിനാറിന്‌ സ്വാഗതവും, സാജു കണ്ണമ്പള്ളി നന്ദിയും അറിയിച്ചു. സെമിനാറിന്റെ ക്രമീകരണങ്ങള്‍ക്ക്‌ സ്‌റ്റീഫന്‍ കിഴക്കേക്കുറ്റ്‌, ജോണ്‍ പാട്ടപ്പതി, റോയി നെടുംചിറ, ജോണ്‍സണ്‍ കൂവക്കട എന്നിവര്‍ നേതൃത്വം നല്‍കി.
ഷിക്കാഗോ സെന്റ്‌ മേരീസില്‍ `സ്ലീപ്പ്‌ അപ്‌നിയ' സെമിനാര്‍ വിജ്ഞാനപ്രദമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക