Image

ഷിക്കാഗോ സെന്റ്‌ മേരീസില്‍ ക്രിസ്‌തുമസ്‌ കരോള്‍ കമ്മറ്റിക്ക്‌ രൂപം നല്‍കി

സാജു കണ്ണമ്പള്ളി Published on 26 November, 2011
ഷിക്കാഗോ സെന്റ്‌ മേരീസില്‍ ക്രിസ്‌തുമസ്‌ കരോള്‍ കമ്മറ്റിക്ക്‌ രൂപം നല്‍കി
ഷിക്കാഗോ: ഉണ്ണിയേശുവിന്റെ ജനനത്തെ അനുസ്‌മരിച്ചുകൊണ്ട്‌ വീണ്ടും ഒരു ക്രിസ്‌തുമസ്‌ കടന്നുവരുന്ന അവസരത്തില്‍, ഷിക്കാഗോ സെന്റ്‌ മേരീസ്‌ ഇടവകയുടെ കരോള്‍ കമ്മറ്റി നിലവില്‍ വന്നു. കൂടാരയോഗങ്ങള്‍ തിരിച്ച്‌ ഇടവകയിലെ മുഴുവന്‍ ക്‌നാനായ ഭവനങ്ങളിലും ക്രിസ്‌തുമസ്‌ സന്ദേശം എത്തിക്കുവാനുള്ള ബ്രഹ്‌ത്തായ പദ്ധതിയാണ്‌ ഇക്കുറി ആവിഷ്‌ക്കരിച്ചിരിക്കുന്നത്‌.

ഈ വര്‍ഷത്തെ കരോള്‍ കമ്മറ്റി കണ്‍വീനേഴ്‌സായി ജോണിക്കുട്ടി പിള്ളവീട്ടില്‍, റ്റോമി ഇടത്തില്‍, സിബി കൈതക്കതൊട്ടിയില്‍ എന്നിവരെയാണ്‌ തെരഞ്ഞെടുത്തിരിക്കുന്നത്‌. ഇടവകയിലെ ഓരോ ഭവനങ്ങളിലും, ഒപ്പം ഞായറാഴ്‌ചകളില്‍ ഇടവകയില്‍ മുഴുവനായും ക്രിസ്‌തുമസ്‌ കരോള്‍ ഗാനങ്ങള്‍ ആലപിച്ച്‌ ക്രിസ്‌തുമസിനെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ പ്രസ്‌തുത കണ്‍വീനര്‍മാരുടെ നേതൃത്വത്തില്‍ നടന്നവരുന്നു.

ഈ വര്‍ഷം കരോളിലൂടെ ലഭിക്കുന്ന വരുമാനം ദേവാലയത്തിന്റെ പ്രധാന കവാടം പുതുക്കി പണിയുവാന്‍ വിനിയോഗിക്കുന്നതിനാല്‍ ഏവരുടെയും അകമഴിഞ്ഞ സഹകരണം വികാരി ഫാ. എബ്രാഹം മുത്തോലത്ത്‌ അറിയിച്ചു.
ഷിക്കാഗോ സെന്റ്‌ മേരീസില്‍ ക്രിസ്‌തുമസ്‌ കരോള്‍ കമ്മറ്റിക്ക്‌ രൂപം നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക