Image

താന്‍ വഴക്കുണ്ടാക്കിയില്ലെന്ന്‌ ശ്രുതിഹാസന്‍

Published on 09 July, 2014
താന്‍ വഴക്കുണ്ടാക്കിയില്ലെന്ന്‌ ശ്രുതിഹാസന്‍
ഷോപ്പിംഗിനെ താന്‍ വഴക്കുണ്ടാക്കിയില്ലെന്ന്‌ നടി ശ്രുതിഹാസന്‍. ശ്രുതിഹാസന്‍ ചെന്നൈയിലെ ഒരു കടയില്‍ ചെന്ന്‌ വഴക്കുണ്ടാക്കിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കഴിഞ്ഞ ദിവസം ചെന്നൈയിലെ ഒരു മാളിലാണത്രേ സംഭവം നടന്നത്‌. ചെന്നൈയില്‍ ഒരു അവാര്‍ഡ്‌ ചടങ്ങിന്‌ എത്തിയതായിരുന്നത്രെ ശ്രുതി. പരിപാടിയുടെ റിഹേഴ്‌സല്‍ എല്ലാം കഴിഞ്ഞപ്പോള്‍ സിറ്റിയിലെ ഒരു ഷോപ്പിങ്‌ മാളില്‍ ചെറിയൊരു ഷോപ്പിംഗിനിറങ്ങിയതായിരുന്നു താരം. കുറച്ച്‌ മേക്കപ്പ്‌ സാധനങ്ങള്‍ വാങ്ങുക എന്നതായിരുന്നു ലക്ഷ്യം. ശ്രുതി തിരക്കിയെത്തിയ മേക്കപ്പ്‌ സാധനം ആ കടയില്‍ ഉണ്‌ടായിരുന്നില്ല.

ഇതേ ചൊല്ലി സെയില്‍സ്‌ മാനുമായി ബഹളമുണ്‌ടാക്കിയെന്നാണ്‌ കേള്‍ക്കുന്നത്‌. ഷോപ്പിനകത്ത്‌ കയറിയായിരുന്നത്രെ ശ്രുതിയുടെ പ്രകടനം. തമിഴില്‍ അധികം തിളങ്ങാന്‍ കഴിയാതെ പോയ നടി തെലുങ്ക്‌, കന്നട ചിത്രങ്ങളിലേക്ക്‌ ശ്രദ്ധ തിരിച്ചു. അതോടെ സിനിമയി ല്‍ തന്റേതായ ഇടം കണെ്‌ടത്തിയ ശ്രതി അടുത്തിടെ ഹിന്ദി ചിത്രങ്ങളിലും അഭിനയിച്ചു.
താന്‍ വഴക്കുണ്ടാക്കിയില്ലെന്ന്‌ ശ്രുതിഹാസന്‍
താന്‍ വഴക്കുണ്ടാക്കിയില്ലെന്ന്‌ ശ്രുതിഹാസന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക