Image

മുല്ലപ്പെരിയാര്‍: ഉടന്‍ ഇടപെടില്ലെന്ന് കേന്ദ്രം

Published on 25 November, 2011
മുല്ലപ്പെരിയാര്‍: ഉടന്‍ ഇടപെടില്ലെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പെട്ടെന്ന് ഇടപെടാനാവില്ലെന്ന് കേന്ദ്ര നിയമമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് വ്യക്തമാക്കി. കോടതിയുടെ പരിഗണനയിലുള്ളതിനാലാണിതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കോടതി പറഞ്ഞാല്‍ ഇക്കാര്യത്തില്‍ ഉചിതമായ നടപടിയെടുക്കും. കേരളത്തിനും തമിഴ് നാടിനും ഇടയില്‍ വലിയൊരു പ്രശ്‌നമായി മുല്ലപ്പെരിയാര്‍ മാറിയെന്നകാര്യം അറിയാം. പ്രശ്‌നത്തിന്റെ ഗൗരവം കേന്ദ്രത്തിന് ബോധ്യമുണ്ടെന്നും ഇക്കാര്യത്തില്‍ ഇടപെടുന്നതിന് ഇപ്പോള്‍ പരിമിതികളുണ്ടെന്നും സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു.

അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്ക അറിയിക്കാന്‍ കേരളത്തില്‍നിന്നുള്ള കേന്ദ്രമന്ത്രിമാരും എം.പിമാരും ഇന്ന് പ്രധാനമന്ത്രിയെ കാണും. ഉച്ചയ്ക്ക് പാര്‍ലമെന്റ് മന്ദിരത്തിലാണ് കൂടിക്കാഴ്ച. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള സര്‍വകക്ഷിസംഘം അടുത്തയാഴ്ച തലസ്ഥാനത്തെത്തും. അതിനുമുന്നോടിയായാണ് കേരളത്തില്‍നിന്നുള്ള എം.പിമാര്‍ പ്രധാനമന്ത്രിയെ കാണുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക