Image

ഡാളസ്സിലെ കൗണ്‍സിലിംഗ് സെമിനാറുകള്‍ സമാപിച്ചു.

പി.പി.ചെറിയാന്‍ Published on 25 November, 2011
ഡാളസ്സിലെ കൗണ്‍സിലിംഗ് സെമിനാറുകള്‍ സമാപിച്ചു.

ഡാളസ്: നോര്‍ത്ത് അമേരിക്കാ-യൂറോപ്പ് ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ ഭദ്രാസനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നു വന്നിരുന്ന കൗണ്‍സിലിംഗ് സെമിനാറുകളുടെ ഭാഗമായി നവംബര്‍ 17,18,19 തിയ്യതികളില്‍ ഡാളസ്സില്‍ സംഘടിപ്പിച്ച സെമിനാറുകള്‍ വിജയകരമായി സമാപിച്ചു.

മാര്‍ത്തോമ്മ സൗത്ത് വെസ്റ്റ് റീജിയന്‍ ആണ് ഡാളസ്സിലെ സെമിനാറുകള്‍ സംഘടിപ്പിച്ചത്.

നവംബര്‍ 17 ന് ഡാളസ്സ് സെന്റ് പോള്‍സ് ഇടവകയില്‍ പഠന ക്ലാസ്സുകളുടെ ഉല്‍ഘാടനം നടന്നു.
വൈകീട് 7മണിക്കു നടന്ന ഉല്‍ഘാടന സമ്മേളനത്തില്‍ റവ.എ.പി. നോബിള്‍ സ്വാഗതം ആശംസിച്ചു. റവ. കെ.പി. തോമസ് ആമുഖ പ്രസംഗം നടത്തി. റവ.ജെയ്‌സണ്‍ തോമസ് മുഖ്യാഥിതി റവ.ഡോ. ജോസഫ് കുരുവിളയെ സദസ്സിന് പരിചയപ്പെടുത്തി.

തുടര്‍ന്ന് മുഖ്യ പ്രഭാഷണം നടന്നു അമേരിക്കന്‍ പാശ്ചാത്തലത്തില്‍ ക്രിസ്തീയ കുടുംബങ്ങളുടെ ഭദ്രതയും, യശ്ശസ്സും എങ്ങനെ കാത്തുസൂക്ഷിക്കണം എന്ന വിഷയത്തെ ആസ്പദമാക്കി റവ. ജോസഫ് കുരുവിള ക്ലാസ്സെടുത്തു.

റവ. ജോര്‍ജ്ജ് വര്‍ഗ്ഗീസ്, റവ. മിനോയ് കുരുവിള തുടങ്ങിയവര്‍ പ്രസംഗിച്ചു.

നവംബര്‍ 18 വെള്ളിയാഴ്ച രാവിലെ 9.30ന് മാര്‍ത്തോമാ ചര്‍ച്ച് ഓഫ് ഡാളസ്(കരോള്‍ട്ടണ്‍ ), വൈകീട്ട് 7.30 മുതല്‍ വരെ സെഹിയോന്‍ മാര്‍ത്തോമാ ചര്‍ച്ചിലും, നവംബര്‍ 19 ശനിയാഴ്ച രാവിലെ 9 മുതല്‍ വൈകീട്ട് 4വരെ ഫാര്‍മേഴ്‌സ് ബ്രാഞ്ച് മാര്‍ത്തോമ്മ ഇടവകകളിലും നടന്ന സെമിനാറുകളില്‍ മുഖ്യപ്രഭാഷകനെ കൂടാതെ ഭദ്രാസന എപ്പിസ്‌ക്കോപ്പാ റൈറ്റ്. റവ.ഡോ. ഗീവര്‍ഗ്ഗീസ് മാര്‍ തിയഡോഷ്യസ് തിരുമേനിയും പങ്കെടുത്തു.

വെള്ളിയാഴ്ചയും ശനിയാഴ്ചയും നടന്ന യുവതീ യുവാക്കള്‍ക്കായുള്ള പ്രത്യേക സെമിനാറുകളില്‍ ഡാളസ്സിലെ വിവിധ ഇടവകകളില്‍ നിന്നുള്ളവര്‍ പങ്കെടുത്തു. മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള പഠന ക്ലാസ്സുകളും ഇതിനോടനുബന്ധിച്ചു ക്രമീകരിച്ചിരുന്ന റവ.ജയ്‌സണ്‍ തോമസ്, റവ. ജോര്‍ജ്ജ് വര്‍ഗ്ഗീസ്, റവ.എ.പി. നോബിള്‍, റവ.കെ.പി. തോമസ്, റവ.മിനോയ് കുരുവിള തുടങ്ങിയവരാണ് സെമിനാറുകള്‍ സംഘടിപ്പിക്കുവാന്‍ നേതൃത്വം നല്‍കിയത്.
ഡാളസ്സിലെ കൗണ്‍സിലിംഗ് സെമിനാറുകള്‍ സമാപിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക