Image

വിദേശ നിക്ഷേപം: വ്യാപാരികള്‍ 29ന് പണിമുടക്കും

Published on 25 November, 2011
വിദേശ നിക്ഷേപം: വ്യാപാരികള്‍ 29ന് പണിമുടക്കും
കോഴിക്കോട്: ചില്ലറ വില്പന രംഗത്ത് വിദേശ നിക്ഷേപം അനുവദിക്കാന്‍ തീരുമാനിച്ചതില്‍ പ്രതിഷേധിച്ച് 29 ന് വ്യാപാരികള്‍ പണിമുടക്ക് നടത്തും. ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധമാര്‍ച്ചും സംഘടിപ്പിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികള്‍ അറിയിച്ചു.

വിദേശ നിക്ഷേപം അനുവദിക്കണമെന്ന വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ നിര്‍ദേശം ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗമാണ് അംഗീകരിച്ചത്. ഒരു കുടക്കീഴില്‍ പല ബ്രാന്‍ഡ് സാധനങ്ങള്‍ വില്‍ക്കുന്ന വാള്‍മാര്‍ട്ട്, ടെസ്‌കോ, കാര്‍ഫോര്‍ തുടങ്ങിയ വന്‍കിട റീട്ടെയ്ല്‍ കമ്പനികള്‍ക്ക് ഇന്ത്യയിലെ കമ്പോളം തുറന്നുകിട്ടും എന്നതാണ് ഇതിന്റെ അടിയന്തരഫലം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക