Image

ഫൊക്കാനായുടെ ഹരിതാഭ ഇനി കാനഡയിലേക്ക്; സൗമ്യം ദീപ്തം ജോണ്‍ പി. ജോണ്‍ കമ്മറ്റി

അനില്‍ പെണ്ണുക്കര Published on 08 July, 2014
ഫൊക്കാനായുടെ ഹരിതാഭ ഇനി കാനഡയിലേക്ക്; സൗമ്യം ദീപ്തം ജോണ്‍ പി. ജോണ്‍ കമ്മറ്റി
ചിക്കാഗോ : ഫൊക്കാന ഇനി കാനഡയില്‍. വര്‍ഷങ്ങള്‍ക്ക് ശേഷം കാനഡയിലെത്തുന്ന പൊക്കാനാ കണ്‍വന്‍ഷന്‍ ആഘോഷമാക്കുവാനുള്ള തയ്യാറെടുപ്പാണ് ഇനി പുതിയ പ്രസിഡന്റ് ജോണ്‍ പി.ജോണിനുള്ളത്. 'സൗമ്യനായ പോരാളി' എന്നു വിശേഷിപ്പാക്കുന്ന പ്രസിഡന്റിന്റെ നേതൃത്വത്തിലാകട്ടെ വ്യക്തിപ്രഭാവവും, സംഘടനാ പ്രവര്‍ത്തവും കൊണ്ട് തങ്ങളുടെ കഴിവ് തെളിയിച്ച പ്രതിഭകളും.

അമേരിക്കന്‍ മണ്ണില്‍ ഇനി ഫൊക്കാനയുടെ വേരുകള്‍ പടര്‍ത്തുക എന്ന ദൗത്യമാണ് വിനോദ് കെയാര്‍ക്കെ, ഫിലിപ്പോസ് ഫിലിപ്പ്, ജോയി ചെമ്മാച്ചേല്‍, ജോര്‍ജിവര്‍ഗീസ്, ജോയി ഇട്ടന്‍, വിപിന്‍ തുടങ്ങിയവര്‍ക്കുള്ളത്. ഇവര്‍ക്ക് നേതൃത്വം നല്‍കുവാന്‍ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനായി പോള്‍ കറുകപ്പിള്ളിയും വരും. അമേരിക്കയില്‍ ഫൊക്കാനാ വളരുമ്പോള്‍ കാനഡയില്‍ കണ്‍വന്‍ഷന്‍ ഒരുക്കങ്ങള്‍ തകൃതിയാക്കാം.

എന്തുകൊണ്ടും ഫൊക്കാനായുടെ പുതിയ ടീം സംഘടനകള്‍ക്ക് മാതൃക. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോണ്‍ പി ജോണ്‍ കാനഡയിലെ അറിയപ്പെടുന്ന ജോണ്‍ പി ജോണ്‍ കാനഡയിലെ അറിയപ്പെടുന്ന സാമൂഹ്യപ്രവര്‍ത്തകന്‍. ജാതിമതഭേദമന്യേ ഏവരും ആദരിക്കുന്ന വ്യക്തി. ജനറല്‍ സെക്രട്ടറി വിനോദ് കെയാര്‍ക്കെയും സംഘടനാ പ്രവര്‍ത്തന പാരമ്പര്യത്തില്‍ മാതൃക. ആദരണീയന്‍, ഫിലിപ്പോസ് ഫിലിപ്പാകട്ടെ ഫൊക്കാനയുടെ ആരംഭകാലം മുതല്‍ ഫൊക്കാനയുടെ വളര്‍ച്ചയ്ക്ക് അഹോരാത്രം പണിയെടുത്ത സാംസ്‌കാരിക പ്രവര്‍ത്തകന്‍, ഓര്‍ത്തഡോക്‌സ് സഭയുടെ മാനേജിംഗ് കമ്മറ്റിയംഗം, എന്നീ നിലയില്‍ ശ്രദ്ധേയന്‍.

ട്രസ്റ്റിബോര്‍ഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജോര്‍ജി വര്‍ഗീസ് ഫ്‌ളോറിഡയിലെ അറിയപ്പെടുന്ന സാംസ്‌കാരിക പ്രവര്‍ത്തകന്‍. ഫൊക്കാന ടുഡേയുടെ സ്ഥാപക എഡിറ്റര്‍, മാര്‍ത്തോമാ സഭയുടെ സജീവ സംഘാടകന്‍ തുടങ്ങി നിലയില്‍ ശ്രദ്ധേയന്‍. വൈസ് പ്രസിഡന്റായി നിയമിതനായ ജോയി ചെമ്മാച്ചേല്‍ ഫൊക്കാനയുടെ മുന്‍ കമ്മറ്റിയംഗം, സാംസ്‌കാരിക, ചലച്ചിത്രപ്രവര്‍ത്തകന്‍, ക്‌നാനായസഭ, പ്രവര്‍ത്തകന്‍ ചിക്കാഗോ കണ്‍വന്‍ഷന്‍ ചിട്ടയായ നിലയില്‍  നടത്തിയതിന്റെ ക്രഡിറ്റിന്റെ അവകാശി ഇങ്ങനെ അമേരിക്കന്‍ സമൂഹത്തിന്റെ വിവിധങ്ങളായ മേഖലകളില്‍ പ്രവര്‍ത്തിച്ച് കഴിവുതെളിയിച്ച ഇവര്‍ക്കാര്‍ക്കും ഫൊക്കാനയുമായി പിന്നോട്ട് പോകാനാവില്ല. സംഘടന ശക്തിയാര്‍ജ്ജിക്കുവാന്‍ തെരഞ്ഞെടുക്കപ്പെട്ട ബാക്കി എല്ലാവര്‍ക്കും കഴിയും.

അധികാരം, വ്യക്തി താല്പര്യം എന്നീ രണ്ട് ഘടകങ്ങളില്‍ ശ്രദ്ധയില്ലാതെ പ്രവര്‍ത്തിച്ച ആത്മാര്‍ത്ഥത കൈമുതലായ ഒരു നേതൃത്വനിര ഫൊക്കാനയ്ക്ക് വന്നത് ഈ സംഘടനയ്ക്ക് ഗുണം ചെയ്യുമെന്ന് ഫൊക്കാനാ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ് ഈ മലയാളിയോട് പറഞ്ഞു. മനുഷ്യന്‍ കിട്ടിയ സൗഭാഗ്യങ്ങളും അവസരങ്ങളും മറ്റുള്ള ഏതോ ശക്തി ചില സംവിധാനങ്ങളിലൂടെ നമുക്ക് നല്‍കുന്നതാണ്. അത് പ്രവര്‍ത്തനത്തിലൂടെ ഭംഗിയാക്കുക എന്ന കര്‍ത്തവ്യമാണ് ഒരു ആത്മാര്‍ത്ഥ പ്രവര്‍ത്തകന് വേണ്ടത്. അത് തകര്‍ന്നു പോയ സമയത്താണ് ഫൊക്കാനാ പിളര്‍ന്നത്. ഇപ്പോള്‍ ഫൊക്കാനയെ സ്‌നേഹിക്കുന്നവരുടെ ഒരു കുടുംബമാണുള്ളത്. ഈ കുടുംബത്തിന്റെ പ്രവര്‍ത്തനത്തില്‍ ശ്രദ്ധ വയ്ക്കലാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദീര്‍ഘദര്‍ശനത്തിന്റേയും, സാമൂഹ്യപ്രതിബന്ധതയുടെയും പാതയില്‍ സഞ്ചരിക്കാന്‍ ഫൊക്കാനയെ ശക്തിപ്പെടുത്തുവാനുള്ള ശക്തിമന്ത്രവുമായി പുതിയ പ്രസിഡന്റ് കാനഡയ്ക്കും, സംഘടനാ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാന്‍ കമ്മറ്റി അംഗങ്ങള്‍ അമേരിക്കയുടെ വിവിധ ഭാഗങ്ങളിലേക്കും യാത്രയായി. ഇനി കാനഡയില്‍ ഒത്തുകൂടാം എന്ന ശുഭാപ്തി വിശ്വാസവുമായി.

ഫൊക്കാനായുടെ ഹരിതാഭ ഇനി കാനഡയിലേക്ക്; സൗമ്യം ദീപ്തം ജോണ്‍ പി. ജോണ്‍ കമ്മറ്റി
ഫൊക്കാനായുടെ ഹരിതാഭ ഇനി കാനഡയിലേക്ക്; സൗമ്യം ദീപ്തം ജോണ്‍ പി. ജോണ്‍ കമ്മറ്റി
ഫൊക്കാനായുടെ ഹരിതാഭ ഇനി കാനഡയിലേക്ക്; സൗമ്യം ദീപ്തം ജോണ്‍ പി. ജോണ്‍ കമ്മറ്റി
ഫൊക്കാനായുടെ ഹരിതാഭ ഇനി കാനഡയിലേക്ക്; സൗമ്യം ദീപ്തം ജോണ്‍ പി. ജോണ്‍ കമ്മറ്റി
ഫൊക്കാനായുടെ ഹരിതാഭ ഇനി കാനഡയിലേക്ക്; സൗമ്യം ദീപ്തം ജോണ്‍ പി. ജോണ്‍ കമ്മറ്റി
ഫൊക്കാനായുടെ ഹരിതാഭ ഇനി കാനഡയിലേക്ക്; സൗമ്യം ദീപ്തം ജോണ്‍ പി. ജോണ്‍ കമ്മറ്റി
Georgy Varughese
ഫൊക്കാനായുടെ ഹരിതാഭ ഇനി കാനഡയിലേക്ക്; സൗമ്യം ദീപ്തം ജോണ്‍ പി. ജോണ്‍ കമ്മറ്റി
Philipose Philip
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക