അമിതമദ്യപാനം ന്യുമോണിയസാധ്യത വര്‍ധിപ്പിക്കുന്നു
Health
08-Jul-2014
Health
08-Jul-2014

അമിതമദ്യപാനം ന്യുമോണിയസാധ്യത വര്‍ധിപ്പിക്കുന്നു. രക്തത്തില്‍ മദ്യത്തിന്റെ തോത്
ഉയര്‍ന്ന അളവില്‍ എത്തുന്നതോടെ വായ, തൊണ്‌ട എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍
സാധാരണരീതിയില്‍ നടക്കാതെയാകുന്നു. അവയുടെ പ്രവര്‍ത്തനത്തിനു വിശ്രമം
അടിച്ചേല്‍പ്പിക്കപ്പെടുന്നു. അതോടെ ചുമ മുതലായ സ്വാഭാവിക പ്രവര്‍ത്തനങ്ങള്‍
അടിച്ചമര്‍ത്തപ്പെടുന്നു. ഇത് കഫം, മറ്റ് അന്യവസ്‌തുക്കള്‍ എന്നിവയെ നീക്കി
ശ്വസനവ്യവസ്‌ഥ ശുദ്ധമാക്കാനുളള ശ്വാസകോശങ്ങളുടെ കഴിവ് കുറയ്‌ക്കുന്നു. തത്‌ഫലമായി
ഛര്‍ദി, ഉമിനീര്‍, മറ്റു മാലിന്യങ്ങള്‍ എന്നിവ ശ്വാസകോശങ്ങളില്‍ കടക്കാനുളള
സാഹചര്യം സംജാതമാകുന്നു. ഇതാണ് ശ്വാസകോശങ്ങളില്‍ അണുബാധയ്‌ക്കും നീര്‍വീക്കത്തിനംു
ഇടയാക്കുന്നത്. ഫലം ബ്രോങ്കൈറ്റിസും ന്യുമോണിയയും.
അമിതമദ്യപാനം കടുത്ത ന്യൂമോണിയയ്‌ക്കു കാരണമാകുന്നുണ്‌ട്. കൂടാതെ കാലക്രമത്തില്‍ ക്ഷയരോഗബാധയ്‌ക്കും അതു കാരണമാകുന്നു. ശരീരത്തിലെ ഏത് അവയവത്തെയും മുഖ്യമായും ശ്വാസകോശങ്ങളെയും ബാധിക്കുന്ന പകര്‍ച്ചവ്യാധിയാണ് ക്ഷയം.വര്‍ഷങ്ങളായി തുടരുന്ന അമിതമദ്യപാനം അക്യൂട്ട് റസ്‌പിറേറ്ററി ഡിസ്‌ട്രസ് സിന്‍ഡ്രോം - എആര്‍ഡിഎസ് എന്ന ജീവനുതന്നെ ഭീഷണിയായേക്കാവുന്ന രോഗാവസ്ഥയിലേക്കു നയിക്കുന്നു. ശ്വാസകോശം ദ്രവം കൊണ്‌ടു നിറയുന്ന അവസ്ഥയാണിത്. ന്യുമോണിയയുടെ അപൂര്‍വ പരിണിതിയാണിത്. അമിതമദ്യപാനം ഒരു വ്യക്തിയുടെ രോഗപ്രതിരോധസംവിധാനം ദുര്‍ബലമാക്കുന്നു. അണുബാധയ്‌ക്കു കാരണമാകുന്ന ബാക്ടീരിയകള്‍ വായില്‍ രൂപപ്പെടുന്നു. ന്യുമോണിയ പോലെയുളള മാരകരോഗങ്ങള്‍ക്ക് സാധ്യത വര്‍ധിപ്പിക്കുന്നു.

.jpg)

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments