Image

കനിമൊഴിയുടെ ജാമ്യാപേക്ഷ ഇന്ന്‌ പരിഗണിക്കും

Published on 25 November, 2011
കനിമൊഴിയുടെ ജാമ്യാപേക്ഷ ഇന്ന്‌ പരിഗണിക്കും
ന്യൂഡല്‍ഹി: ടുജി സ്‌പെക്‌ട്രം അഴിമതിക്കേസില്‍ ഡിഎംകെ എംപി കനിമൊഴിയുടെയും അഞ്ചു കൂട്ടുപ്രതികളുടെയും ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി ഇന്നു പരിഗണിക്കും. മുന്‍ടെലികോം സെക്രട്ടറി സിദ്ധാര്‍ഥ ബെഹ്‌റ, സിനിമാനിര്‍മാതാവ്‌ കരിം മൊറാനി, കലൈഞ്‌ജര്‍ ടിവി എംഡി ശരത്‌കുമാര്‍, ആസിഫ്‌ ബല്‍വ, രാജീവ്‌ അഗര്‍വാള്‍ എന്നിവരുടെയും ജാമ്യാപേക്ഷ ജസ്റ്റീസ്‌ വി.കെ. ഷാലി ഇന്നു പരിഗണിക്കും. ജാമ്യാപേക്ഷ ഡിസംബര്‍ ഒന്നിനു പരിഗണിക്കുമെന്നായിരുന്നു കോടതി നേരത്തെ അറിയിച്ചിരുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക