Image

നടി ശ്രിത ശിവദാസ്‌ വിവാഹിതയായി

Published on 08 July, 2014
നടി ശ്രിത ശിവദാസ്‌ വിവാഹിതയായി
നടി ശ്രിത ശിവദാസ്‌ വിവാഹിതയായി. എറണാകുളത്ത്‌ വച്ച്‌ നടന്ന ലളിതമായ ചടങ്ങില്‍ ദുബായില്‍ എഞ്ചിനീയറായ ദീപക്‌ നമ്പ്യാരാണ്‌ ശ്രിതയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്‌.

കഴിഞ്ഞ ഒരു വര്‍ഷമായി ശ്രിതയും ദീപക്കും തമ്മില്‍ പ്രണയത്തില്‍ ആയിരുന്നു. ഓര്‍ഡിനറി എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടി. സീന്‍ ഒന്ന്‌ നമ്മുടെ വീട്‌, മണി ബാക്ക്‌ പോളിസി, 10.30 എ.എം ലോക്കല്‍ കോള്‍, ഹാങ്‌ ഓവര്‍, കൂതറ തുടങ്ങിയ ചിത്രങ്ങളില്‍ ശ്രിത അഭിനയിച്ചിട്ടുണ്ട്‌.

വിവാഹശേഷവും ശ്രിത സിനിമയില്‍ അഭിനയിക്കും. ദീപക്‌ നമ്പ്യാര്‍ ചാനലുകളില്‍ സംഗീതപരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്‌. ശ്രീനാഥ്‌ രാജേന്ദ്രന്റെ തീവ്രം എന്ന്‌ സിനിമയ്‌ക്കു വേണ്ടിയും പ്രവര്‍ത്തിച്ചിട്ടുണ്ട്‌.
നടി ശ്രിത ശിവദാസ്‌ വിവാഹിതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക