Image

ഐശ്വര്യ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിനയക്കില്ല: ധനുഷ്‌

Published on 07 July, 2014
ഐശ്വര്യ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിനയക്കില്ല: ധനുഷ്‌
ഐശ്വര്യ സംവിധാനം ചെയ്‌തു ധനുഷ്‌ അഭിനയിച്ച ത്രി എന്ന ചിത്രം ബോക്‌സ്‌ ഓഫീസ്‌ ഹിറ്റുമായിരുന്നു. ചിത്രത്തില്‍ ധനുഷ്‌ പാടിയ 'കൊലവരി സോഗും' ഹിറ്റായി. ഉലകനായകന്‍ കമല്‍ ഹസന്റെ മകള്‍ ശ്രുതി ഹസനായിരുന്നു നായിക. ഈ ചിത്രത്തിലെ അഭിനയിത്തിന്‌ മികച്ച നടനുള്ള വിജയ്‌ പുരസ്‌കാരം, സിമ, ഫിലിം ഫെയര്‍ പുരസ്‌കാരം എന്നിവയ്‌ക്കൊപ്പം മികച്ച പിന്നണി ഗായകനുള്ള പുരസ്‌കാരവും ധനുഷിനായിരുന്നു.

ധനുഷിനെ സംബന്ധിച്ച്‌ ആടുകളത്തിന്‌ ശേഷമുള്ള ഹിറ്റായിരുന്നു ത്രി. ഇനിയൊരു ഹിറ്റ്‌ ഭാര്യയ്‌ക്കൊപ്പം ചേര്‍ന്ന്‌ ഒരുക്കുമോ എന്ന ചോദ്യത്തിന്‌ ഇല്ലെന്ന്‌ ധനുഷ്‌ മറുപടി നല്‍കി. അത്‌ ശരിയാവില്ലെന്നായിരുന്നു വിശദീകരണം. ഐശ്വര്യയുടെ സംവിധാനത്തില്‍ ഞാനിന്‌ അഭിനയിക്കില്ലെന്ന്‌ ധനുഷ്‌ വ്യക്തമാക്കി. അതൊരു പരിഹാസ ചിരിയ്‌ക്ക്‌ വഴിവയ്‌ക്കും എന്നുള്ളതുകൊണ്ടാണോ എന്തോ ധനുഷ്‌ ഇല്ലെന്ന്‌ പറഞ്ഞത്‌. എന്തായാലും ഐശ്വര്യ സംവിധാനം ചെയ്യുന്ന ചിത്രം താന്‍ നിര്‍മിക്കുമെന്ന്‌ ധനുഷ്‌ പറഞ്ഞിട്ടുണ്ട്‌. ഇപ്പോള്‍ ബോളിവുഡില്‍ രണ്ടാമത്തെ ചിത്രത്തിന്റെ തിരക്കിലാണ്‌ ധനുഷ്‌.
ഐശ്വര്യ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിനയക്കില്ല: ധനുഷ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക