Image

ജീവനാംശം വേണ്ട, സ്വത്തുക്കലുടെ അവകാശവാദം ഉന്നയിക്കില്ല: മഞ്‌ജു വാര്യര്‍

Published on 07 July, 2014
ജീവനാംശം വേണ്ട, സ്വത്തുക്കലുടെ അവകാശവാദം ഉന്നയിക്കില്ല: മഞ്‌ജു വാര്യര്‍
കൊച്ചി: തനിക്ക്‌ ദിലീപില്‍ നിന്ന്‌ ജീവനാംശം വേണ്ടെന്നും, വിവാഹശേഷം താന്‍ ഉണ്ടാക്കിയ സ്വത്തുക്കലുടെ അവകാശവാദം ഉന്നയിക്കില്ലെന്നും നടി മഞ്‌ജുവാര്യര്‍ വ്യക്തമാക്കി. വിവാഹമോചന കേസ്‌ പരിഗണിക്കുന്ന ജൂലൈ 23ന്‌ എറണാകുളം കുടുംബകോടതിയെ മഞ്‌ജുവാര്യര്‍ ഇക്കാര്യമറിയിക്കുമെന്നും അവര്‍ പറഞ്ഞു.

കൂടാതെ വിവാഹശേഷം യോജിച്ചു കഴിഞ്ഞ കാലത്ത്‌ സമ്പാദിച്ച 80 കോടി രൂപയുടെ സ്വത്തുക്കള്‍ ദിലീപിന്‌ വിട്ടുകൊടുക്കാന്‍ സമ്മതമാണെന്ന്‌ മഞ്‌ജുവാര്യര്‍ അഭിഭാഷകനെ അറിയിച്ചു.

ജൂണ്‍ അഞ്ചിനാണ്‌ മഞ്‌ജുവില്‍ നിന്ന്‌ വിവാഹമോചനം തേടി ദിലീപ്‌ എറണാകുളം കുടുംബകോടതിയെ സമീപിച്ചത്‌. സിനിമാതാരവും പെണ്‍കുട്ടിയുടെ അച്ഛനുമായതിനാല്‍ രഹസ്യവിചാരണ വേണമെന്നും ദിലീപ്‌ ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.

കേസിലെ ആദ്യ വാദം കേള്‍ക്കുന്ന ജൂലൈ 23ന്‌ മഞ്‌ജുവും ദിലീപും നേരിട്ട്‌ ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്‌.
ജീവനാംശം വേണ്ട, സ്വത്തുക്കലുടെ അവകാശവാദം ഉന്നയിക്കില്ല: മഞ്‌ജു വാര്യര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക